ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ലക്ഷ്യ

സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ലക്ഷ്യ. ചൈനയുടെ ചൗ ചെന്നിനെ തകര്‍ത്താണ് ലക്ഷ്യ സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും പിടിച്ചടക്കുകയായിരുന്നു.

author-image
Athira Kalarikkal
New Update
lakshya

Lakshya Sen

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് : പാരീസ് ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ചരിത്രം കുറിച്ച് ലക്ഷ്യ സെന്‍. സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ലക്ഷ്യ. ചൈനയുടെ ചൗ ചെന്നിനെ തകര്‍ത്താണ് ലക്ഷ്യ സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും പിടിച്ചടക്കുകയായിരുന്നു. 19-21, 21-15, 21-12 സ്‌കോറിനാണ് ജയം. 

സൈന നേവാള്‍, പി.വി. സിന്ധു എന്നിവര്‍ക്ക് ശേഷം സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ലക്ഷ്യ. സിന്ധു ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. പുരുഷന്മാരില്‍ കശ്യപ് - കിഡംബി ശ്രീകാന്ത് സഖ്യം 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

lakshya sen paris olympics 2024