പാരീസ് ഒളിംപിക്സ് ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ; അമ്പെയ്ത്ത് ക്വാർട്ടർ ഫൈനലിൽ അങ്കിതയും ധീരജും

5-1 സ്കോറിന് ഇന്തോനീഷ്യൻ താരങ്ങളായ ഡയാനന്ദ ചോയിറുനിസ, ആരിഫ് പാൻഗെസ്റ്റു എന്നിവരെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.

author-image
Greeshma Rakesh
New Update
india archery

ധീരജ് ബൊമ്മദേവര, അങ്കിത ഭകത്

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ്:പാരീസ് ഒളിംപിക്സ് അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ വർധിപ്പിച്ച് ഇന്ത്യ. ആർച്ചറി മിക്സഡ് ടീം ഇവന്റിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ അങ്കിത ഭഗത്തും ധീരജ് ബൊമ്മദേവരയും. 5-1 സ്കോറിന് ഇന്തോനീഷ്യൻ താരങ്ങളായ ഡയാനന്ദ ചോയിറുനിസ, ആരിഫ് പാൻഗെസ്റ്റു എന്നിവരെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.

ആവേശകരമായ മത്സരത്തിൽ 37-36, 38-37 എന്നിങ്ങനെയായിരുന്നു ഒന്നാമത്തെയും മൂന്നാമത്തെയും റൗണ്ടിൽ ഇന്ത്യ വിജയിച്ചത്. രണ്ടാം റൗണ്ട് 38-38 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഒടവിൽ ഇന്ത്യ പൊരുതി വിജയിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെയാണ് ഇന്ത്യൻ സഖ്യം നേരിടുക. ഇന്ത്യൻ സമയം 5.45ന് മത്സരം ആരംഭിക്കും.





paris olympics 2024 india Archery