പാരീസ് ഒളിമ്പിക്‌സ്; മെഡൽ ലക്ഷ്യമിട്ട് രമിത ജിൻഡാലും അർജുൻ ബബുതയും, ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ

പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുതയും വനിതാ വിഭാഗത്തിൽ രമിത ജിൻഡാലും ഇന്ന് ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ. പുരുഷന്മാരുടേത് 3.30നും.

author-image
Greeshma Rakesh
New Update
olympics day 3

(Clockwise from top left) Manu Bhaker, Sreeja Akula, PR Sreejesh and Arjun Babuta

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ്: പാരീസ് ഒളിമ്പിക്‌സിലെ രണ്ടാം മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും.ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുതയും വനിതാ വിഭാഗത്തിൽ രമിത ജിൻഡാലും ഇന്ന് ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ. പുരുഷന്മാരുടേത് 3.30നും.

അതെസമയം ഹോക്കിയിൽ രണ്ടാം ജയത്തിനായി ഇന്ത്യ കളത്തിലിറങ്ങുമ്പോൾ അർജന്റീനയാണ് എതിരാളി.ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കാളായ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം രണ്ടാം മത്സരത്തിനിറങ്ങും. ലക്ഷ്യ സെനും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഇന്നലെ മനു ഭാക്കറിലൂടെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് താരം വെങ്കലമെഡൽ നേടിയത്.

 

india badminton shooting hockey paris olympics 2024