പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വർണം നേടി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ഇനത്തിലാണ് ചൈന സ്വർണം നേടിയത്.ചൈനയുടെ ഹുവാങ് യുട്ടിങ്ങും ഷെങ് ലിഹാവോയുമാണ് ഒന്നാമതെത്തിയത്.അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം ജിഹിയോൺ-പാർക്ക് ഹജൂൺ സഖ്യത്തെയാണ് ചൈന പരാജയപ്പെടുത്തിയത്. 16-12നായിരുന്നു ചൈനയുടെ വിജയം. ദക്ഷിണ കൊറിയ വെള്ളി നേടിയപ്പോൾ കസാഖ്സ്ഥാൻ വെങ്കലത്തിന് അർഹരായി.
അതേസമയം ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശയാണ് ഫലം. ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. പുരുഷൻമാരുടെ 10 മീറ്റർ എയർപിസ്റ്റളിൽ ഇന്ത്യൻ താരങ്ങൾ പുറത്തായി. സരബ്‌ജോത് സിങ്ങിനും അർജുൻ സിങ് ചീമയ്ക്കും ഫൈനൽ യോഗ്യതയില്ല. സരബ്‌ജോത് ഒൻപതാം സ്ഥാനത്തും അർജുൻ പതിനെട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.