ഉരുക്കുകോട്ടയായി ശ്രീജേഷ്, സെമി ഫൈനലില്‍ ജര്‍മ്മനിക്കെതിരെ

ജര്‍മ്മനിക്കെതിരെ ഇന്ന് ശ്രീജേഷും സംഘവും ഇറങ്ങും. 10.30നാണ് വാശിയേറും പോരാട്ടം. ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.

author-image
Athira Kalarikkal
New Update
sreejesh pr

 

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പാഴും ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷയേകി ഹോക്കി ടീം. ജര്‍മ്മനിക്കെതിരെ ഇന്ന് ശ്രീജേഷും സംഘവും ഇറങ്ങും. 10.30നാണ് വാശിയേറും പോരാട്ടം. ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. ഇന്ന് നടക്കുന്ന പോരാട്ടത്തിലും ശ്രീജേഷിലാണ് മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചിരിക്കുന്നത്. 

 

paris olympics 2024 hockey PR Sreejesh