ഇഗ സ്യാംത്യകിനെ അട്ടിമറിച്ച് ചൈനീസ് താരം

ആദ്യ സെറ്റില്‍ 6-2 നു ആധിപത്യത്തോടെ ജയം കണ്ട ചൈനീസ് താരത്തിന് രണ്ടാം സെറ്റ് തുടക്കത്തില്‍ ഇഗ ആധിപത്യം പുലര്‍ത്തി. എന്നാല്‍, 4-0 ല്‍ നിന്നു സെറ്റില്‍ 4-4 നു തിരിച്ചെത്തിയ ചൈനീസ് താരം തുടര്‍ന്ന് സെറ്റ് 7-5 നു നേടി ചരിത്രം എഴുതുകയാിരുന്നു

author-image
Athira Kalarikkal
New Update
china
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് :ഒളിംപിക്‌സില്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ഒന്നാം സീഡ് ആയ ലോക ഒന്നാം നമ്പര്‍ പോളണ്ട് താരം ഇഗ സ്യാംതെകിനെ അട്ടിമറിച്ചു ചൈനീസ് താരം ക്വിന്‍വെന്‍ ചെങ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സ്വര്‍ണം ലക്ഷ്യമിടുന്ന ചൈനീസ് താരത്തിന്റെ ജയം. തുടര്‍ച്ചയായ 6 കളികളില്‍ ഇഗയോട് തോറ്റ ചൈനീസ് താരത്തിന്റെ ജയം അതിനാല്‍ തന്നെ മനോഹരമായി.

ആദ്യ സെറ്റില്‍ 6-2 നു ആധിപത്യത്തോടെ ജയം കണ്ട ചൈനീസ് താരത്തിന് രണ്ടാം സെറ്റ് തുടക്കത്തില്‍ ഇഗ ആധിപത്യം പുലര്‍ത്തി. എന്നാല്‍, 4-0 ല്‍ നിന്നു സെറ്റില്‍ 4-4 നു തിരിച്ചെത്തിയ ചൈനീസ് താരം തുടര്‍ന്ന് സെറ്റ് 7-5 നു നേടി ചരിത്രം എഴുതുകയാിരുന്നു. ഇത് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചൈനീസ്(പുരുഷ/വനിത) താരം ഒളിമ്പിക്‌സ് ഫൈനലില്‍ എത്തുന്നത്. 2021 ഫ്രഞ്ച് ഓപ്പണിനു ശേഷം പാരീസില്‍ ഇഗയുടെ ആദ്യ പരാജയം ആണ് ഇത്. ഫൈനലില്‍ സ്ലൊവാക്യയുടെ അന്ന കരോളിന, ക്രൊയേഷ്യയുടെ ഡോണ വെകിച് മത്സരവിജയിയെ ആണ് ചെങ് നേരിടുക.

 

iga swiatek paris olympics 2024