കൂളായി ഒരു വെള്ളി മെഡല്‍ ഷോട്ട്

സാധാരണ കണ്ണടയും ഒരു ഇയര്‍ പ്ലഗ്ഗും മാത്രമാണ് മത്സരത്തിനിടെ യൂസുഫ് ഉപയോഗിച്ചത്. സാധാരണ ഒരു ടി ഷര്‍ട്ട് ധരിച്ചാണ് മത്സരത്തിനെത്തിയത്. പാരീസില്‍ താരത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക്സാണ്.

author-image
Athira Kalarikkal
New Update
 സാധാരണ കണ്ണടയും ഒരു ഇയര്‍ പ്ലഗ്ഗും മാത്രമാണ് മത്സരത്തിനിടെ യൂസുഫ് ഉപയോഗിച്ചത്. സാധാരണ ഒരു ടി ഷര്‍ട്ട് ധരിച്ചാണ് മത്സരത്തിനെത്തിയത്. പാരീസില്‍ താരത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക്സാണ്.

യൂസഫ് ഡിക്കെച്

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങ് മത്സരങ്ങളില്‍ ഉപകരണങ്ങള്‍ ധരിച്ചാണ് മത്സരിക്കാന്‍ എത്തുക. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തു നിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഇത്തരത്തില്‍ താരങ്ങള്‍ ഉപയോഗിക്കാറുണ്ട്. 

എന്നാല്‍, ഇവയില്‍ ഒന്നുപോലും ഉപയോഗിക്കാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളി മെഡലുമായി മടങ്ങിയ ഒരു 51-കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മത്സരിച്ച തുര്‍ക്കിയുടെ യൂസുഫ് ഡിക്കെച്ചാണ് ആ താരം. സഹതാരം സവ്വാല്‍ ലായ്ഡ ടര്‍ഹനൊപ്പം വെള്ളി മെഡലുമായി മടങ്ങിയ യൂസുഫിനെ കുറിച്ചാണ് സമൂഹ്യമാധ്യമത്തില്‍ ചര്‍ച്ച. സാധാരണ കണ്ണടയും ഒരു ഇയര്‍ പ്ലഗ്ഗും മാത്രമാണ് മത്സരത്തിനിടെ യൂസുഫ് ഉപയോഗിച്ചത്. സാധാരണ ഒരു ടി ഷര്‍ട്ട് ധരിച്ചാണ് മത്സരത്തിനെത്തിയത്. പാരീസില്‍ താരത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക്സാണ്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിലാണ് ആദ്യമായി മത്സരിച്ചത്.

paris olympics 2024 shooting