പാരിസ് : ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ആയിരുന്ന വനിതാ ബോക്സിങ് താരം നിഖത് സറീന് പുറത്ത്. റൗണ്ട് 16ല്‍ ഇന്ത്യന്‍ ബോക്സര്‍ നിഖാത് സറീന് ടോപ് സീഡ് ചൈനയുടെ വു യുയോടാണ് പരാജയപ്പെട്ടത്. 0-5 എന്ന സ്കോറിനായിരുന്നു മത്സരത്തിന്റെ വിജയം. വു യുവിന്റെ മികവിന് മുന്നില്‍ ഇരട്ട ലോക ചാമ്പ്യനായ സറീന് പിടിച്ചു നില്ക്കാന് ആയില്ല.
ഈ തോല്‍വി സറീനിന്റെ ഒളിമ്പിക് സ്വപ്നം അവസാനിപ്പിക്കുകയാണ്. ഇന്ത്യയുടെ ബോക്സില്ങ്ങിലെ വലിയ പ്രതീക്ഷകള്‍ക്കും ഇത് നിരാശയാണ്. അസോസിയേഷനില്‍ പ്രശ്നങ്ങള്‍ കാരണം നിഖത് സറീന് ഈ ഒളിമ്പിക്സില്‍ സീഡ് ചെയ്യപ്പെട്ടിരുന്നില്ല. ഇതാണ് പ്രീക്വാര്‍ട്ടറില്‍ തന്നെ ഇത്ര വലിയ എതിരാളിയെ നിഖാത് നേരിടേണ്ടി വന്നതും.