ചരിത്രമെഴുതി സ്വാതിക്-ചിരാഗ് സഖ്യം

ഗെയിംസിന്റെ മൂന്നാം ദിനം മാര്‍വര്‍-മാര്‍ക് ജര്‍മന്‍ സഖ്യം പരിക്കേറ്റ് പുറത്തായത് സ്വാതിക്കിനും ചിരാഗിനും തുണയായി എന്ന് തന്നെ പറയാം. ഇന്തോനേഷ്യന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴിതെളിച്ചു.

author-image
Athira Kalarikkal
New Update
satwik chirag ( Olympics

Satwiksairaj Rankireddy and Chirag Shetty during the men’s doubles group stage badminton match against France’s Corvee Lucas and Labar Ronan

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് ഒളിംപിക്സ് ബാഡ്മിന്റണില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ചരിത്രമെഴുതി സ്വാതിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍. ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടീം എന്ന നേട്ടം സ്വാതിക്സായ്രാജും ചിരാഗ് ഷെട്ടിയും സ്വന്തമാക്കി. ഗെയിംസിന്റെ മൂന്നാം ദിനം മാര്‍വര്‍-മാര്‍ക് ജര്‍മന്‍ സഖ്യം പരിക്കേറ്റ് പുറത്തായത് സ്വാതിക്കിനും ചിരാഗിനും തുണയായി എന്ന് തന്നെ പറയാം. ഇന്തോനേഷ്യന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴിതെളിച്ചു. കഴിഞ്ഞ ദിവസം ജര്‍മ്മന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ മത്സരം റദ്ദാക്കിയിരുന്നു. ജര്‍മ്മന്‍ സഖ്യത്തിന് പരിക്കേറ്റതിന് പിന്നാലെയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. സ്വാതിക്-ഗെയിംസിന്റെ മൂന്നാം ദിനം മാര്‍വര്‍-മാര്‍ക് ജര്‍മന്‍ സഖ്യം പരിക്കേറ്റ് പുറത്തായത് സ്വാതിക്കിനും ചിരാഗിനും തുണയായി എന്ന് തന്നെ പറയാം. ഇന്തോനേഷ്യന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴിതെളിച്ചു.ചിരാഗ് സഖ്യം ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തോടെയാണ് ഫിനിഷ് ചെയ്തത്.

Satwik chirag shetty paris olympics 2024