മിനി കം ബാക്ക്; ജോക്കോവിച്ചിന് മുന്നേറ്റം

ആദ്യ ഗെയിമിലെ ആധിപത്യത്തിന് ശേഷം രണ്ടാം ഗെയിമില്‍ ജോക്കാവിച്ച് 4-0ന് മുന്നിലെത്തിയെങ്കിലും മികച്ച തിരിച്ചുവരവാണ് സ്പാനിഷ് താരം നടത്തിയത്. ഇത് അറുപതാം തവണയാണ് ജോക്കോവിച്ചും നദാലും നേര്‍ക്കുനേര്‍ പോരാടുന്നത്.

author-image
Athira Kalarikkal
New Update
JOKOVIC & NADAL

Rafael Nadal and Novak Djokovic face-off in Olympics Round 2

Listen to this article
0.75x 1x 1.5x
00:00 / 00:00

പുരുഷ ടെന്നിസില്‍ ജോക്കോവിച്ചിന് വിജയം. സെര്‍ബിയന്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. 6-1, 6-4 എന്ന സ്‌കോറിനുള്ള വിജയത്തോടെ ഒന്നാം സീഡ് താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ ഗെയിമിലെ ആധിപത്യത്തിന് ശേഷം രണ്ടാം ഗെയിമില്‍ ജോക്കാവിച്ച് 4-0ന് മുന്നിലെത്തിയെങ്കിലും മികച്ച തിരിച്ചുവരവാണ് സ്പാനിഷ് താരം നടത്തിയത്. ഇത് അറുപതാം തവണയാണ്
 ജോക്കോവിച്ചും നദാലും നേര്‍ക്കുനേര്‍ പോരാടുന്നത്.  നദാലിനെ തോല്‍പ്പിച്ച് മിനി കം ബാക്ക് ആണ് ജോക്കോവിച്ച് നടത്തിയത്. ഇത്തവണ ഒറ്റജയത്തിന്റെ ലീഡില്‍ ജോകോവിച്ച് ആദ്യ ഒളിംപിക് മെഡല്‍ സ്വപ്നം കണ്ടാണ് കളത്തിലിറങ്ങുന്നത്. ഒളിംപിക് മെഡല്‍ എന്ന നേട്ടത്തിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

novak djokovic Rafael Nadal paris olympics 2024