ബോക്‌സിങില്‍ ഇന്ത്യയ്ക്ക് നിരാശ

2 വര്‍ഷം മുമ്പ് കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണം നേടുമ്പോള്‍ പംഗാല്‍ ഇതേ താരത്തെ പരാജയപ്പെടുത്തിയിരുന്നു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു പാട്രിക്.

author-image
Athira Kalarikkal
New Update
boxing............

പാരീസ് : ഒളിമ്പിക്‌സില്‍ ബോക്‌സിങില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ന് 51 കിലോ വിഭാഗം പുരുഷന്മാരുടെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അമിത് പംഗാല്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മൂന്നാം സീഡ് സാംബിയയുടെ പാട്രിക് ചിന്‍യേമ്പയോട് 1-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

2 വര്‍ഷം മുമ്പ് കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണം നേടുമ്പോള്‍ പംഗാല്‍ ഇതേ താരത്തെ പരാജയപ്പെടുത്തിയിരുന്നു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു പാട്രിക്.

 

boxing paris olympics 2024