പാരാലിമ്പിക്സ്; ഇന്ത്യയുടെ പതാകവാഹകരായി ഭാഗ്യശ്രീ ജാദവും സുമിത് ആന്റിലും

ഓഗസ്റ്റ് 28നാണ് പാരാലിമ്പിക്‌സ് ആരംഭിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഭാഗ്യശ്രീ ജാദവ് അന്താരാഷ്ട്ര വേദിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്.

author-image
Athira Kalarikkal
New Update
paralympics

Sumit Anthil

Listen to this article
0.75x 1x 1.5x
00:00 / 00:00

2024ലെ പാരീസ് പാരാലിമ്പിക്സിന്റെ ഇന്ത്യയുടെ പതാകവാഹകരായി ഭാഗ്യശ്രീ ജാദവും സുമിത് ആന്റിലിനെയും തിരഞ്ഞെടുത്തു. 84 അത്ലറ്റുകളുടെ രാജ്യത്തിന്റെ സംഘത്തെ ഇവര്‍ ആകും നയിക്കുക. ഓഗസ്റ്റ് 28നാണ് പാരാലിമ്പിക്‌സ് ആരംഭിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഭാഗ്യശ്രീ ജാദവ് അന്താരാഷ്ട്ര വേദിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. 2022 ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഷോട്ട്പുട്ട് എഫ് 34 വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ അവര്‍ ടോക്കിയോ പാരാലിമ്പിക്‌സില്‍ ഏഴാം സ്ഥാനത്തെത്തിയിരുന്നു.

ജാവലിന്‍ താരം പാരാ അത്ലറ്റ് സുമിത് ആന്റിലാണ് എഫ്64 വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് നേടിയിരുന്നു.  2020ലെ ടോക്കിയോ പാരാലിമ്പിക്‌സില്‍ 68.55 മീറ്റര്‍ എറിഞ്ഞ് ലോക റെക്കോര്‍ഡോടെ സ്വര്‍ണമെഡല്‍ ഉറപ്പിച്ചു. 2023ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു സ്വര്‍ണവുമായി ആന്റില്‍ തന്റെ ആധിപത്യം തുടര്‍ന്നു, 2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ 73.29 മീറ്റര്‍ എന്ന പുതിയ ലോക റെക്കോര്‍ഡ് അദ്ദേഹം സ്ഥാപിച്ചിരുന്നു. ടോക്കിയോ പാരാലിമ്പിക്‌സില്‍ 19 മെഡലുകളാണ് ഇന്ത്യ നേടിയത്. 

 

paris paralympics