പാരീസ് : പാരാലിമ്പിക്‌സ് പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ ഇന്ത്യയുടെ ശരദ് കുമാര്‍ 1.88 മീറ്റര്‍ ചാടി കടന്ന് പുതിയ പാരാലിമ്പിക് റെക്കോര്‍ഡും വെള്ളി മെഡലും നേടി. 1.85 മീറ്റര്‍ ചാടി മാരിയപ്പന്‍ തങ്കവേല്‍ ഇക്കുറി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1.94 മീറ്റര്‍ ചാടി യു.എസ്.എയുടെ എസ്ര ഫ്രെച്ച് സ്വര്‍ണ്ണം നേടി.
മൂന്നാമത്തെ ഇന്ത്യന്‍ മത്സരാര്‍ത്ഥിയായ ശൈലേഷ് കുമാര്‍ വ്യക്തിഗത മികച്ച 1.85 മീറ്റര്‍ റെക്കോര്‍ഡു ചെയ്തു, പക്ഷേ ക്ലിയറന്‍സുകളുടെ സമയം കാരണം മെഡല്‍ നഷ്ടമായി. മൂന്ന് ഇന്ത്യന്‍ അത്‌ലറ്റുകളും മികച്ച പ്രകടനം നടത്തി എങ്കിലും ഏറ്റവും തിളങ്ങിയത് ശരദായിരുന്നു.ഈ മെഡലുകള്‍ ഇന്ത്യയെ പാരീസ് പാരാലിമ്പിക്സില്‍ 20 മെഡലുകളി എത്തിച്ചു.
അതേസമയം, ടോക്കിയോ ഒല്‍പിക്സിലെയും പാരീസ് ഒളിംപിക്സിലെയും ലോക ചാമ്പ്യനായ സച്ചിന്‍ ഖിലാരി, പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് എ46 ഇനത്തില്‍ വെള്ളി നേടി. 16.32 മീറ്റര്‍ എറിഞ്ഞ അദ്ദേഹം ഈ വിഭാഗത്തില്‍ കാനഡയുടെ ഗ്രെഗ് സ്റ്റുവര്‍ട്ടിന് പിന്നില്‍ ആണ് ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ മറ്റു താരങ്ങളായ മൊഹമ്മദ് യാസര്‍, രോഹിത് കുമാര്‍ എന്നിവര്‍ യഥാക്രമം 14.21 മീറ്ററും 14.10 മീറ്ററും എറിഞ്ഞ് 8, 9 സ്ഥാനങ്ങളില്‍ എത്തി. ആറ് നിയമപരമായ ത്രോകള്‍ ഉള്‍പ്പെടെ ഇവന്റിലുടനീളം ഖിലാരിയുടെ സ്ഥിരതയാര്‍ന്ന പ്രകടനം അദ്ദേഹത്തിന്റെ പോഡിയം ഫിനിഷിംഗ് ഉറപ്പാക്കി. ഈ വെള്ളി മെഡല്‍ 2024 പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ 11ആം മെഡല്‍ ആണ്.