പാരീസില്‍ ചരിത്രം കുറിച്ചു; ഇന്ത്യയ്ക്ക് 29 മെഡലുകള്‍

ഇന്ന് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന കനോയിങ്ങില്‍ പൂജ ഓജയ്ക്ക് ഫൈനലില്‍ കടക്കാനാകാതെ പോയതോടെ, 29 മെഡലുകളുമായി ഇന്ത്യ പാരിസ് പാരാലിംപിക്‌സിലെ പോരാട്ടം അവസാനിപ്പിച്ചു.

author-image
Athira Kalarikkal
New Update
para 1
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് : പാരാലിംപിക്‌സില്‍ ഐതിഹാസിക പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീം. 29 മെഡലുകളാണ് ഇന്ത്യ നേടിയെടുത്തത്. ഇന്ന് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന കനോയിങ്ങില്‍ പൂജ ഓജയ്ക്ക് ഫൈനലില്‍ കടക്കാനാകാതെ പോയതോടെ, 29 മെഡലുകളുമായി ഇന്ത്യ പാരിസ് പാരാലിംപിക്‌സിലെ പോരാട്ടം അവസാനിപ്പിച്ചു. ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 13 വെങ്കലവുമായാണ് ഇന്ത്യ 29 മെഡല്‍ നേടിയത്. 

അതിനിടെ, പുരുഷ ജാവലിന്‍ ത്രോയില്‍ (എഫ്41) ഇന്ത്യയുടെ നവ്ദീപ് സിങ് വെള്ളി നേടിയെങ്കിലും, ഒന്നാം സ്ഥാനം നേടിയ ഇറാന്റെ സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് താരത്തിന് സ്വര്‍ണമെഡല്‍ നേടാനായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നവ്ദീപ് സിങ് ഫൈനലില്‍ 47.32 മീറ്റര്‍ ദൂരം പിന്നിട്ടാണ് വെള്ളി മെഡല്‍ ഉറപ്പിച്ചത്. സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവ്ദീപ് സിങ് സ്വര്‍ണ മെഡലിനും ചൈനയുടെ പി.എക്‌സ്. സണ്‍ (44.72 മീറ്റര്‍) വെള്ളി മെഡലിനും ഇറാഖിന്റെ വൈല്‍ഡന്‍ നുഖൈലാവി (40.46 മീറ്റര്‍) വെങ്കല മെഡലിനും അര്‍ഹനായി.

പാരാലിംപിക്‌സ് ചരിത്രത്തില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ (എഫ്41) സ്വര്‍ണം നേടുന്ന ആദ്യ താരമാണ് നവ്ദീപ് സിങ്.

medal paraolympics