മുള്‍ട്ടാന്‍: പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ബാറ്റിംഗിനെ തുണക്കുന്ന ഫ്‌ലാറ്റ് പിച്ച് മതിയെന്ന് പാക് താരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഈ ആവശ്യവും പറഞ്ഞു വന്ന താരങ്ങളെ പാക് പരിശീലകന്‍ ജേസണ്‍ ഗില്ലെസ്പി ഓടിച്ചുവിടുകയായിരുന്നുവെന്ന് മുന്‍ താരം ബാസിത് അലി പറഞ്ഞു.
പറഞ്ഞു.
പാക് ടീമിനകത്തെ ഒരു ഡ്രസ്സിംഗ് റൂം രഹസ്യം പറയാം എന്ന് പറഞ്ഞാണ് ബാസിത് അലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഫ്‌ലാറ്റ് പിച്ച് മതിയെന്ന പാക് താരങ്ങളുടെ നിര്‍ദേശത്തില്‍ ഗില്ലെസ്പി അസംതൃപ്തനായിരുന്നുവെന്നും ബാസില് അലി പറഞ്ഞു. ഗ്രൗണ്ട്‌സ്മാനോട് പറഞ്ഞ് പിച്ച് ബാറ്റിംഗിന് അനുകൂലമാക്കണമെന്നായിരുന്നു ഗില്ലെസ്പിയോട് പാക് താരങ്ങള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഗ്രൗണ്ട്‌സ്മാന്‍ എന്ത് തരം പിച്ചാണോ തയറാക്കിയിരിക്കുന്നത് അതില്‍ കളിക്കാന്‍ പറഞ്ഞ് കോച്ച് താരങ്ങളുടെ വായ അടപ്പിച്ചുവെന്നും ബാസിത് പറഞ്ഞു. പിച്ചിലെ പുല്ല് പൂര്‍ണമായും നീക്കി ബാറ്റിംഗിന് അനുകൂലമാക്കണമെന്ന നിലപാടിലായിരുന്നു പാക് ബാറ്റര്‍മാര്‍. എന്നാല്‍ പിച്ച് ക്യൂറേറ്ററും ഗില്ലെസ്പിയും വഴങ്ങിയില്ലെന്നും ബാസിത് അലി പറഞ്ഞു.
പാക് ടീമില്‍ മികച്ച പേസര്‍മാരുള്ളതിനാല്‍ പേസ് പിച്ചിലും ടീമിന് മികവ് കാട്ടാനാകുമെന്ന ഗില്ലെസ്പിയുടെ നിലപാടിനോട് താന്‍ യോജിക്കുന്നുവെന്നും ബാസിത് അലി പറഞ്ഞു. 2022ല്‍ അവസാനം കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ 3-0ന് തൂത്തുവാരിയിരുന്നു. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാന്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.