പാകിസ്ഥാനില്‍ എംപോക്‌സ് രോഗം സ്ഥിരീകരിച്ചു

ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനില്‍ എത്തിയ ഇയാളില്‍ പെഷവാറില്‍ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍  കണ്ടെത്തിയത്. പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് 13ന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.

author-image
Athira Kalarikkal
New Update
mpox

Photo: AP

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ എംപോക്‌സ് (മങ്കിപോക്‌സ്) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനില്‍ എത്തിയ ഇയാളില്‍ പെഷവാറില്‍ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍  കണ്ടെത്തിയത്. പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് 13ന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് അധികൃതര്‍ പറയുന്നത്. സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. 

mpox