ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയത്തോടെയാണ് ബംഗ്ലാദേശ് ചരിത്രം കുറിച്ചത്. നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംഗ് പുനരാരംഭിച്ചത്. അഞ്ചാം ദിനം 185 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശിന് വേണ്ടി സാക്കിര്‍ ഹസ്സന്‍ 40 റണ്‍സും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 38 റണ്‍സും മൊനിമുള്‍ ഹഖ് 34 റണ്‍സും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിംങ്‌സില്‍ 274 റണ്‍സില്‍ എല്ലാവരും പുറത്തായി. 58 റണ്‍സെടുത്ത സയീം അയുബും 57 റണ്‍സെടുത്ത ഷാന്‍ മസൂദും 54 റണ്‍സെടുത്ത സല്‍മാന!് അലി ആഗയുമാണ് പാകിസ്താന്‍ നിരയില്‍ ദേപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ആറിന് 26 എന്ന് തകര്‍ന്ന ബംഗ്ലാദേശിനെ 138 റണ്‍സെടുത്ത ലിട്ടന്‍ ദാസാണ് രക്ഷിച്ചത്. മെഹിദി ഹസ്സന്‍ 78 റണ്‍സും സംഭാവന ചെയ്തു. പാകിസ്താനായി ഖുറം ഷഹ്‌സാദ് ആറ് വിക്കറ്റെടുത്തു.
ഒന്നാം ഇന്നിംഗ്‌സില്‍ 12 റണ്‍സിന്റെ ലീഡാണ് പാകിസ്താന്‍ നേടിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങാന്‍ പാകിസ്താന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. പുറത്താകാതെ 47 റണ്‍സെടുത്ത സല്‍മാന്‍ അലി ആഗയും 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് അല്‍പമെങ്കിലും പാകിസ്താനായി പിടിച്ചുനിന്നത്. 172 റണ്‍സില്‍ പാകിസ്താന്‍ സംഘം പുറത്തായതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 185 ആകുകയായിരുന്നു.
നാണംകെട്ട് പാക്കിസ്താന്‍: രണ്ടാം ടെസ്റ്റിലും ജയം, ബംഗ്ലാദേശിനു പരമ്പര
അഞ്ചാം ദിനം 185 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശിന് വേണ്ടി സാക്കിര്‍ ഹസ്സന്‍ 40 റണ്‍സും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 38 റണ്‍സും മൊനിമുള്‍ ഹഖ് 34 റണ്‍സും നേടി.
New Update
00:00
/ 00:00