ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യയുടെ അഭിമാനവുമായ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍ ബഹുമതി. ഒളിംപിക് പ്രസ്ഥാനത്തിന് മികച്ച സംഭാവന നല്‍കിയ താരങ്ങള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായാണ് ഒളിംപിക് ഓര്‍ഡര്‍. പാരിസില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം.
ഓഗസ്റ്റ് പത്തിന് പാരിസില്‍ നടക്കുന്ന ഐഒസി സെഷനില്‍ ബിന്ദ്രയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടത്തിന് ഉടമയാണ് അഭിനവ് ബിന്ദ്ര. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ ഷൂട്ടിങ് ഇനത്തിലെ സ്വര്‍ണ മെഡല്‍ നേടിയാണ് ബിന്ദ്ര ചരിത്രം കുറിച്ചത്.
2010 മുതല്‍ 2020 വരെ രാജ്യാന്തര ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ അത്ലറ്റിക് കമ്മിറ്റി അംഗമായിരുന്ന അഭിനവ് ബിന്ദ്ര വിരമിച്ചതിനുശേഷം കായികഭരണരംഗത്ത് സജീവമാണ്. 2018 മുതല്‍ ഐഒസി അത്ലറ്റ് കമ്മീഷന്‍ അംഗവുമായിരുന്നു. കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉള്‍പ്പടെയുള്ളവര്‍ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍
ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യയുടെ അഭിമാനവുമായ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍ ബഹുമതി. പാരിസില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം.
New Update
/