പാക്ക് ഭീകരനോടു സംസാരിക്കുന്ന ഒളിംപിക് ചാംപ്യൻ അർഷാദ് നദീം; ദൃശ്യങ്ങൾ വൈറൽ

ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്ററെന്ന റെക്കോർഡ് ദൂരമെറിഞ്ഞാണ് അർഷാദ് നദീം സ്വർണം നേടിയത്. ഒളിംപിക്സിൽ സ്വർണം നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമാണ് അർഷാദ് നദീം.

author-image
Vishnupriya
New Update
arshad
Listen to this article
0.75x 1x 1.5x
00:00 / 00:00

ലഹോർ: പാരിസ് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷാദ് നദീം പാക്ക് ഭീകരൻ ഹാരിസ് ധറിനോട് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്ററെന്ന റെക്കോർഡ് ദൂരമെറിഞ്ഞാണ് അർഷാദ് നദീം സ്വർണം നേടിയത്. ഒളിംപിക്സിൽ സ്വർണം നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമാണ് അർഷാദ് നദീം. ഈയിനത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര വെള്ളി നേടിയിരുന്നു. 

ഞായറാഴ്ച പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ അർഷാദ് നദീമിനു വൻ സ്വീകരണമാണു നാട്ടില്‍ ലഭിച്ചത്. താരത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങളും നടക്കുന്നുണ്ട്. അതിനിടെയാണ് ഹാഫിസ് സയീദുമായി ബന്ധമുള്ള മില്ലി മുസ്‍ലിം ലീഗ് എന്ന സംഘടനയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ മുഹമ്മദ് ഹാരിസ് ധറിനോടു സംസാരിച്ച് ഇരിക്കുന്ന അർഷാദ് നദീമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഒളിംപിക് മെഡൽ നേടിയ ശേഷം പകർത്തിയ ദൃശ്യങ്ങളാണോ ഇതെന്നു വ്യക്തമല്ല.

2018ൽ ഹാരിസ് ധർ ഉൾപ്പടെ ഏഴ് എംഎംഎൽ നേതാക്കളെ യുഎസ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ സഹകരണത്തോടെയാണ് എംഎംഎൽ പ്രവർത്തിക്കുന്നത്. 2017 ല്‍ സയീദിന്റെ നേതൃത്വത്തിലാണ് ഈ സംഘടന സ്ഥാപിച്ചത്. 2018 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും യുഎസ് ഉപരോധം വന്നതോടെ, രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്തിട്ടില്ല.

paris olympics 2024 Arshad Nadeem