പതിനാറാം നമ്പര്‍ ജഴ്‌സി ഇനിയില്ല; ശ്രീജേഷിന് ആദരമേകി ഹോക്കി ഇന്ത്യ

രണ്ട് പതിറ്റാണ്ടോളം 16ാം നമ്പര്‍ ജഴ്‌സി ധരിച്ചാണ് ശ്രീജേഷ് കളിച്ചത്. ഈ ജഴ്‌സിയാണ് പിന്‍വലിക്കുന്നത്. പാരിസിലും , നേരത്തെ ടോക്കിയോയിലും നടന്ന ഒളിംപിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പിന്നില്‍ ശ്രീജേഷ് ആയിരുന്നു.

author-image
Prana
New Update
pr sreejesh head coach
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് ഒളിംപിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിന് വേറിട്ട രീതിയില്‍ ആദരവുമായി രാജ്യം. ശ്രീജേഷ് ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. രണ്ട് പതിറ്റാണ്ടോളം 16ാം നമ്പര്‍ ജഴ്‌സി ധരിച്ചാണ് ശ്രീജേഷ് കളിച്ചത്. ഈ ജഴ്‌സിയാണ് പിന്‍വലിക്കുന്നത്. പാരിസിലും , നേരത്തെ ടോക്കിയോയിലും നടന്ന ഒളിംപിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പിന്നില്‍ ശ്രീജേഷ് ആയിരുന്നു.

പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ശ്രീജേഷ് ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാകാന്‍ പോവുകയാണ്. സീനിയര്‍ ടീമില്‍ നിന്ന് ഞങ്ങള്‍ 16ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയര്‍ ടീമിന്റെ 16ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയര്‍ ടീമില്‍ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16ാം നമ്പര്‍ ജേഴ്‌സി ധരിക്കും– ഭോല നാഥ് സിങ് പറഞ്ഞു.

ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പറാണ്.

 

hockey PR Sreejesh