എതിരാളി പിന്മാറി, ജോക്കോവിച്ച് സെമിഫൈനലിലേക്ക്

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആര്‍തര്‍ ഫില്‍സിന് എതിരെ മാച്ച് പോയിന്റിന്റെ സമയത്ത് ആണ് ഓസ്ട്രേലിയന്‍ താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഇന്ന് താരം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ പിന്മാറുകയായിരുന്നു.

author-image
Athira Kalarikkal
New Update
djokovic

Novak Djokovic

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടന്‍ : രണ്ടാം സീഡ്  നൊവാക് ജ്യോക്കോവിച് വിംബിള്‍ഡണില്‍ സെമി ഫൈനലിലേക്ക് അനായാസം മുന്നേറി. 

എതിരാളിയായിരുന്ന ഓസ്ട്രേലിയന്‍ താരം അലക്സ് ഡി മിനോര്‍ പരിക്ക് കാരണം മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ജോക്കോവിച്ച് മത്സരത്തില്‍ മുന്നേറിയത്. 

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആര്‍തര്‍ ഫില്‍സിന് എതിരെ മാച്ച് പോയിന്റിന്റെ സമയത്ത് ആണ് ഓസ്ട്രേലിയന്‍ താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഇന്ന് താരം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ പിന്മാറുകയായിരുന്നു. സെമിഫൈനലില്‍ 25 സീഡ് ഇറ്റലിയുടെ ലോറന്‍സോ മുസെറ്റി, 13 സീഡ് അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്‌സ് മത്സരവിജയിയെ ആണ് 7 തവണ വിംബിള്‍ഡണ്‍ ജേതാവ്  ജ്യോക്കോവിച് നേരിടുക.

 

wimbledon novak djokovic