സിഎസ്‌കെയോ, മുംബൈയോ അല്ല! ഐപിഎല്ലിൽ കോലിയുടെ ഫേവറിറ്റ് എതിരാളി ഈ ടീം

മുംബൈ ഇന്ത്യൻസോ, ചെന്നൈ സൂപ്പർ കിങ്‌സോയല്ല എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.ഇവർക്കു പകരം മറ്റൊരു ടീമിനെതിരേ കളിക്കാനാണ് കൂടുതൽ ഇഷ്ടമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

author-image
Greeshma Rakesh
New Update
VIRAT KOHLI

not mumbai indians or chennai super kings virat kohli picks this team as favourite ipl rival

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐപിഎല്ലിൽ തന്റെ ഫേവറിറ്റ് എതിരാളികളെക്കുറിച്ച് തുറന്നുപറഞ്ഞ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐക്കൺ താരവും ഇന്ത്യൻ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി.മുംബൈ ഇന്ത്യൻസോ, ചെന്നൈ സൂപ്പർ കിങ്‌സോയല്ല എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.ഇവർക്കു പകരം മറ്റൊരു ടീമിനെതിരേ കളിക്കാനാണ് കൂടുതൽ ഇഷ്ടമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.സ്റ്റാർ സ്‌പോർട്‌സിന്റെ ചോദ്യോത്തര സെഷനിൽ സംസാരിക്കുകയായിരുന്നു കോലി.

നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് ഐപിഎല്ലിലെ ഫേവറിറ്റ് എതിരാളികളായി കോലി തിരഞ്ഞെടുത്തത്. 2008ലെ പ്രഥമ ഐപിഎൽ സീസൺ മുതൽ ആർസിബിയുടെ ഭാഗമാണ് അദ്ദേഹം. യുവതാരമായി തുടങ്ങി പിന്നീട് ക്യാപ്റ്റനും ഇപ്പോൾ ഓൾടൈം റൺവേട്ടക്കാരനുമായി കോലി മാറിയിരിക്കുകയാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള എല്ലാ സീസണിലും ഒരേ ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ള ഏക താരവും അദ്ദേഹം തന്നെയാണ്.

2013ലാണ് ആർസിബിയുടെ നായകസ്ഥാനം കോലിയെ തേടിയെത്തിയത്. 2021 വരെ അദ്ദേഹം ഈ റോളിൽ തുടരുകയും ചെയ്തു. എല്ലാ ടീമുകൾക്കെതിരേയും ആർസിബിയെ കോലി നയിച്ചിട്ടുണ്ടങ്കിലും ഇവയിൽ മുംബൈയുമായുള്ള പോരാട്ടങ്ങളാണ് പലപ്പോഴും തീപാറിയിട്ടുള്ളത്. എന്നിട്ടും അവർക്കു പകരം കെകെആറിനെ അദ്ദേഹം ഫേവറിറ്റ് എതിരാളികളായി തിരഞ്ഞെടുത്തുവെന്നതാണ് കൗതുകരകമായ കാര്യം. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചൊന്നും കോലി പറഞ്ഞിട്ടില്ല.

2008ലെ കന്നി ഐപിഎല്ലിലെ ഉദ്ഘാടന മൽസരം റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു. ഈ മൽസരത്തിന്റെ ഭാഗമാവാൻ സാധിച്ച അപൂർവ്വ താരങ്ങളിലൊരാളും കൂടിയാണ് കോലി. ഏപ്രിൽ 18നു കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലായിരുന്നു ഈ പോരാട്ടം.അന്നു മുൻ ഇതിഹാസ നായകൻ സൗരവ് ഗാംഗുലി നയിച്ച കെകെആർ ആദ്യം ബാറ്റ് ചെയ്ത ശേഷം വാരിക്കൂട്ടിയത് 222 റൺസാണ്. മറുപടിയിൽ വെറും 82 റൺസിനു ആർസിബി നാണം കെടുകയും ചെയ്തു. അഞ്ചു ബോളിൽ ഒരു റൺസാണ് കോലിക്കു നേടാനായത്.

ഇതേ സീസണിൽ ഏപ്രിൽ 20നാണ് മുംബൈ ഇന്ത്യൻസുമായി കോലി തന്റെ ആദ്യ മൽസരം കളിച്ചത്. 166 റൺസിന്റെ ലക്ഷ്യം ആർസിബി വിജയകരമായി ചേസ് ചെയ്ത മൽസരത്തിൽ 14 ബോളിൽ 23 റൺസും അദ്ദേഹം സ്‌കോർ ചെയ്തു. മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനൽ കളിക്കാൻ ആർസിബിക്കു കഴിഞ്ഞെങ്കിലും ഒരിക്കൽപ്പോരും മുംബൈയോ, കെകെആറോ എതിരാളികളായി വന്നിട്ടില്ല.കെകെആറിനെതിരേ ഐപിഎൽ കരിയറിൽ 34 മൽസരങ്ങളിലാണ് കോലി ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയിൽ നിന്നും 962 റൺസും സ്‌കോർ ചെയ്യാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുൾപ്പെടും. എന്നാൽ മുംബൈ ഇന്ത്യൻസിനെതിരേ 33 മൽസരങ്ങളിൽ നിന്നും 855 റൺസാണ് കോലിയുടെ സമ്പാദ്യം. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ ഉൾപ്പെടെയാണിത്.

ഐപിഎല്ലിലെ ഓൾടൈം റൺവേട്ടക്കാരനന്ന റെക്കോർഡ് കോലിക്കു അവകാശപ്പെട്ടതാണ്. 252 മൽസരങ്ങളിൽ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 8004 റൺസാണ്. എട്ടു സെഞ്ച്വറികളു 55 ഫിഫ്റ്റികളും ഇതിലുൾപ്പെടും. മൂന്നു ഫൈനലുകളുടെ ഭാഗമാവാൻ കോലിക്കായെങ്കിലും ഒരിക്കൽപ്പോലും ടീമിനെ ചാംപ്യൻമാരാക്കാൻ അദ്ദേഹത്തിനായിട്ടില്ല.വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാതാരലേലം നടക്കാനിരിക്കുകയാണെങ്കിലും കോലിയെ ആർസിബി നിലനിർത്താൻ തന്നെയാണ് സാധ്യത. എല്ലായ്‌പ്പോഴും ഫ്രാഞ്ചൈസിയുടെ ഫസ്റ്റ് ചോയ്‌സ് റിട്ടെൻഷനും അദ്ദേഹം തന്നെയാവാറുണ്ട്. ഇത്തവണയും ഇതിൽ മാറ്റം വരാൻ സാധ്യതയല്ല.

 

sports news IPL 2025 chennai super kings mumbai indians Virat Kohli