പാരിസ് ഒളിംപിക്‌സില്‍ അമ്പെയ്ത്തിന്റെ മിക്‌സഡ് ടീം ഇവന്റില്‍ ഇന്ത്യയുടെ അങ്കിത-ധീരജ് സഖ്യത്തിന് നിരാശ. അമേരിക്കയ്ക്ക് എതിരായ വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടു. കേസി കോഫ്ഹോള്‍ഡ്, ബ്രാഡി എല്ലിസണ്‍ എന്നിവരടങ്ങിയ അമേരിക്കന്‍ സഖ്യത്തോട് 6-2 എന്ന സ്‌കോറിനാണ് കീഴടങ്ങിയത്. 37-38, 35-37, 38-34, 35-37 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
ചരിത്രത്തില്‍ ആദ്യമായി അമ്പെയ്ത്തില്‍ മെഡല്‍ നേടാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ സെമിയില്‍ കൊറിയന്‍ സഖ്യത്തോട് പരാജപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തിനുള്ള മത്സരത്തിലേക്ക് കടന്നത്. സെമിയില്‍ ലോക ഒന്നാംനമ്പര്‍ താരങ്ങളായ ദക്ഷിണ കൊറിയയുടെ വൂജിന്‍ സിഹ്യോന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടിരുന്നത്. പ്രീക്വാര്‍ട്ടറില്‍ ഇന്തൊനീഷ്യന്‍ സഖ്യത്തെ 51നും, ക്വാര്‍ട്ടറില്‍ സ്പാനിഷ് സഖ്യത്തെ 53നും തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം സെമിയിലെത്തിയിരുന്നത്.
അമ്പെയ്ത്തില്‍ മെഡലില്ല; വെങ്കലപ്പോരില്‍ അങ്കിത-ധീരജ് സഖ്യത്തിന് തോല്‍വി
കേസി കോഫ്ഹോള്‍ഡ്, ബ്രാഡി എല്ലിസണ്‍ എന്നിവരടങ്ങിയ അമേരിക്കന്‍ സഖ്യത്തോട് 6-2 എന്ന സ്‌കോറിനാണ് കീഴടങ്ങിയത്. 37-38, 35-37, 38-34, 35-37 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
New Update
00:00
/ 00:00