നിസങ്കയുടെ സെഞ്ച്വറിക്കരുത്തില്‍ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആശ്വാസ വിജയം മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

author-image
Prana
New Update
nissanka
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓപ്പണര്‍ പതും നിസ്സങ്കയുടെ അപരാജിത സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആശ്വാസ വിജയം. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ വെറും 34 ഓവറില്‍ 156 റണ്‍സിന് ഇംഗ്ലീഷ് പടയെ പുറത്താക്കിയ ശ്രീലങ്ക 941 എന്ന നിലയിലാണ് നാലാം ദിനം തുടങ്ങിയത്. തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയോടെ നിസ്സങ്ക തിളങ്ങിയപ്പോള്‍ ശ്രീലങ്ക 40.3 ഓവറില്‍ 219 എന്ന വിജയ ലക്ഷ്യം കടന്നു. 13 ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിങ്‌സ്. ഇംഗ്ലീഷ് മണ്ണില്‍ ശ്രീലങ്കയുടെ നാലാമത് ടെസ്റ്റ് വിജയം കൂടിയാണ് ഇത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഒല്ലി പോപ്പിന്റെ സെഞ്ച്വറിയുടെയും ബെന്‍ഡകറ്റിന്റെയും പ്രകടനത്തില്‍ ഇംഗ്ലണ്ട് 325 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയുടെ മറുപടി ഇന്നിങ്‌സ് പക്ഷെ 265 റണ്‍സിലവസാനിച്ചു. 64 റണ്‍സുമായി പതും നിസ്സങ്കയും 69 റണ്‍സ് നേടി ധനഞ്ജയ് ഡി സില്‍വയുമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പക്ഷെ എളുപ്പത്തില്‍ കൂടാരം കയറി. 156 റണ്‍സ് മാത്രം കൂട്ടി ചേര്‍ക്കാനായ ഇംഗ്ലണ്ട് നിരയില്‍ ജാമി സ്മിത്ത്(67), ഡാന്‍ ലോറന്‍സ്(35) എന്നിവര്‍ മാത്രമാണ് പൊരുതിയത്. ശ്രീലങ്കന്‍ നിരയില്‍ നിസ്സങ്കയ്ക്ക് പുറമെ കുശാല്‍ മെന്‍ഡിസ് (39 ), ആഞ്ചലോ മാത്യൂസ് (32 ) എന്നിവരും വിജയത്തില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി .

 

win cricket test england vs srilanka