ബംഗ്ലാദേശിനെ 'അണ്ടര്‍ എസ്റ്റിമേറ്റ്' ചെയ്യരുതെന്ന് ഗവാസ്‌കര്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഇരട്ട ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഗവാസ്‌കറുടെ ഈ മുന്നറിയിപ്പ്. ഈയടത്ത് പാക്കിസ്ഥാനെതിരെ 2-0 ത്തിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഉള്ളത്.

author-image
Prana
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗ്ലാദേശിനെ അങ്ങനെ എളുപ്പത്തില്‍ എഴുതിത്തള്ളരുതെന്ന മുന്നറിയിപ്പുമായി മുന്‍ ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഇരട്ട ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഗവാസ്‌കറുടെ ഈ മുന്നറിയിപ്പ്. ഈയടത്ത് പാക്കിസ്ഥാനെതിരെ 2-0 ത്തിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഉള്ളത്.

പല സമയങ്ങളിലും ഇന്ത്യയ്ക്ക് നിര്‍ണായകഷോക്ക് നല്‍കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. 2007 ലെ ഏകദിന ലോകകപ്പ്, 2012 ലെ ഏഷ്യ കപ്പ്, 2015 ലെയും 2022 ലെയും ലിമിറ്റഡ് ഓവര്‍ സീരീസുകളിലെ അപ്രതീക്ഷിതതോല്‍വികള്‍ തുടങ്ങിയവയെല്ലാം നമ്മുടെ മനസിലുണ്ട്. രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്ന ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ആദ്യടെസ്റ്റ് വിജയത്തിന്റെ അടുത്ത് വരെയെത്തിയിരുന്നെങ്കിലും ശ്രേയസ് അയ്യരും രവിചന്ദ്ര അശ്വിനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

'പാക്കിസ്ഥാനെ അവരുടെ മണ്ണില്‍ തകര്‍ത്തതോടെ ബാംഗ്ലാദേശ് ശക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയ്‌ക്കെതിരെയും അവര്‍ മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട്. അവര്‍ക്ക് ഇപ്പോള്‍ അവരുടെ ടീമില്‍ മികച്ച ചില യുവ സ്പിന്നര്‍മാരുണ്ട്. എതിരാളികളെ ഭയക്കാത്ത കളിയാണ് അവര്‍ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് ഈ യുവനിരയാണ്.' ഗവാസ്‌കറുടെ നിരീക്ഷണം ഇങ്ങനെ.

നിലവില്‍ ഇന്ത്യയാണ് വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 74 പോയിന്റുമായി മുന്നിലുള്ളത്. ബംഗ്ലാദേശ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

cricket test test series sunil gavaskar India vs Bangladesh