ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസവും വിഖ്യാത ഗോള്‍ കീപ്പറുമായ മാനുവല്‍ ന്യൂയര്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 15 വര്‍ഷം നീണ്ട രാജ്യാന്തര ഫുട്‌ബോള്‍ കരിയറിന് താരം വിരാമമിടുന്നത്. 124 മത്സരങ്ങളില്‍ താരം ജര്‍മ്മന്‍ ഗോള്‍വല കാത്തു. 2014 ലോകകപ്പ് ജേതാക്കളായ ജര്‍മ്മന്‍ ടീമില്‍ ന്യൂയര്‍ അംഗമായിരുന്നു. എന്നാല്‍ 2018, 2022 ലോകകപ്പുകളില്‍ ന്യൂയറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ജര്‍മ്മന്‍ സംഘം ?ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ട് പുറത്തായി.
'ഈ ദിവസം എപ്പോഴാണെങ്കിലും സംഭവിക്കേണ്ടതാണ്. ഇന്ന് ജര്‍മ്മന്‍ ദേശീയ ടീമുമായുള്ള എന്റെ കരിയര്‍ അവസാനിച്ചു. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും ഈ തീരുമാനം എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് അറിയാം. ഈ ദിവസം തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് സന്തോഷിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്.' മാനുവല്‍ ന്യൂയര്‍ പ്രതികരിച്ചു.
ജൂണില്‍ നടന്ന യൂറോ കപ്പിലാണ് ന്യൂയര്‍ അവസാനമായി ജര്‍മ്മനിക്ക് വേണ്ടി കളത്തിലിറങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നോട് പരാജയപ്പെട്ട് ജര്‍മ്മനി പുറത്തായി. ജര്‍മ്മനിക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അഞ്ചാമത്തെ താരമാണ് ന്യൂയര്‍. എക്കാലത്തെയും മികച്ച ?ഗോള്‍ കീപ്പര്‍മാരുടെ പട്ടികയിലും ജര്‍മ്മന്‍ ഇതിഹാസത്തിന് ഇടമുണ്ട്.
ന്യൂയര്‍ ഗ്ലൗസ് അഴിച്ചു; ഇനി രാജ്യാന്തര ഫുട്‌ബോളിന് ഇല്ല
15 വര്‍ഷം നീണ്ട രാജ്യാന്തര ഫുട്‌ബോള്‍ കരിയറിന് താരം വിരാമമിടുന്നത്. 124 മത്സരങ്ങളില്‍ താരം ജര്‍മ്മന്‍ ഗോള്‍വല കാത്തു. 2014 ലോകകപ്പ് ജേതാക്കളായ ജര്‍മ്മന്‍ ടീമില്‍ ന്യൂയര്‍ അംഗമായിരുന്നു.
New Update
00:00
/ 00:00