മുംബൈ : ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ലോസാന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഒളിമ്പിക്സിന് ശേഷം ജര്‍മ്മനിയിലേക്ക് പോയ നീരജ് ചോപ്ര പുറത്തിരിക്കും എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും താരം തന്നെ താന്‍ ഡയമണ്ട് ലീഗില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചു. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മാഗ്ലിംഗനില്‍ കോച്ച് ക്ലോസ് ബാര്‍ട്ടോണിയെറ്റ്സിനും ഫിസിയോ ഇഷാന്‍ മര്‍വാഹയ്ക്കുമൊപ്പം പരിശീലനം നടത്തുകയാണ് നീരജ്.
''ആഗസ്റ്റ് 22-ന് ആരംഭിക്കുന്ന ലോസാന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കും. ഭാഗ്യവശാല്‍, പാരീസ് ഒളിമ്പിക്സ് നന്നായി നടന്നു, എന്റെ പരിക്ക് കാരണം എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. സെപ്തംബര്‍ അവസാനം, സീസണ്‍ അവസാനിച്ചതിന് ശേഷം ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തും. എന്റെ അതിനു ശേഷം പരിക്ക് മാറ്റാന്‍ ഡോക്ടറെ കാണും.'' നീരജ് പറഞ്ഞു.