ഡയമണ്ട് ലീഗ് ഫൈനലിലേക്ക് നീരജ് ചോപ്ര

പാരീസ് ഗെയിംസ് വെങ്കല്‍ മെഡല്‍ ജേതാവ് ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ജൂലിയന്‍ ബെബ്ബര്‍, ജാക്കുബ് വദ്‌ലെച്, ആന്‍ഡ്രിയന്‍ മര്‍ഡറെ, റോഡ്‌റിക് ജെന്‍കി ഡീന്‍ എന്നിവരാണ് നീരജിനൊപ്പം ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടിയത്.

author-image
Prana
New Update
Neeraj Chopra
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡയമണ്ട് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ച് പാരിസ് ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് നീരജ് ചോപ്ര. യോഗ്യതാ മത്സരത്തിലെ ആദ്യ ആറില്‍ താരം ഉള്‍പ്പെട്ടിരുന്നു. ബ്രസല്‍സില്‍ സെപ്തം: 13, 14 തീയതികളിലാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. പാരീസ് ഗെയിംസ് വെങ്കല്‍ മെഡല്‍ ജേതാവ് ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ജൂലിയന്‍ ബെബ്ബര്‍, ജാക്കുബ് വദ്‌ലെച്, ആന്‍ഡ്രിയന്‍ മര്‍ഡറെ, റോഡ്‌റിക് ജെന്‍കി ഡീന്‍ എന്നിവരാണ് നീരജിനൊപ്പം ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടിയത്.

ലോസന്നെ ലീഗില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി നേടിയ ഏഴ് പോയിന്റ് ഉള്‍പ്പെടെ 14 പോയിന്റുമായാണ് നീരജിന്റെ ഫൈനല്‍ പ്രവേശം. ഇത്രയും പോയിന്റുകള്‍ നേടിയ വെബ്ബറിനൊപ്പം ഡയമണ്ട് ലീഗ് യോഗ്യതയില്‍ നാലാം സ്ഥാനമാണ് നീരജിനുള്ളത്. 29 പോയിന്റുള്ള പീറ്റേഴ്‌സാണ് ഒന്നാമതുള്ളത്. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 21ഉം ചെക് ചെക്ക് റിപബ്ലിക്കിന്റെ ജാക്കുബ് വദ്‌ലെച് 16ഉം പോയിന്റ് നേടി.ലോസന്നെയിലെ അവസാന ശ്രമത്തില്‍ 89.49 മീറ്റര്‍ ദൂരത്തേക്കാണ് നീരജ് ജാവലിന്‍ പായിച്ചത്. പാരിസ് ഒളിംപിക്‌സില്‍ കണ്ടെത്തിയ 89.45 മീറ്ററാണ് 26കാരനായ താരം മറികടന്നത്.

neeraj chopra