അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ 168 റണ്‍സില്‍ വരിഞ്ഞുമുറുക്കി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത മുംബൈയ്ക്കായി 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ബുമ്ര 3 നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി.
39 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറര്‍. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റന്‍സ് 168 റണ്‍സ് നേടിയത്.
ഗുജറാത്തിന് സ്കോര്‍ 31 ല്‍ വച്ച് ആദ്യ വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ ബുമ്ര ക്ലീന്‍ ബോള്‍ഡാക്കി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (31) പിയുഷ് ചൗള രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.
അഫ്ഗാന് താരം അസ്മത്തുള്ള ഒമര്‍സായ് 17 റണ്‍സെടുത്ത് മടങ്ങി. വമ്പനടിക്ക് മുതിര്‍ന്ന ഡേവിഡ് മില്ലറെ (12) ബുമ്ര ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.
സായ് സുദര്ശന്, ബുമ്രയെറിഞ്ഞ 17ാം ഓവറിലാണ് പുറത്തായത്. രാഹുല്‍ തെവാത്തിയയെ (15 പന്തില്‍ 22) ജെറാള്‍ഡ് കോട്സീ നമാന്‍ ധിറിന്റെ കൈകളിലെത്തിച്ചു. വിജയ് ശങ്കര്‍ (6*), റാഷിദ് ഖാന് (4*) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബൈയ്ക്കായി കോട്സീ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.