മുംബൈ : മുംബൈ ഇന്ത്യന്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ വിജയം. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ട മുംബൈ ഇന്ത്യന്‍സ് 29 റണ്‍സിന്റെ വിജയമാണ് നേടിയത്. മുംബൈ ഉയര്‍ത്തിയ 235 എന്ന കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്ത ഡെല്‍ഹി ക്യാപിറ്റല്‍സിന് 205 റണ്‍സ് മാത്രമേ നേടാനായുള്ളു. മുംബൈ ഇന്ത്യന്‍സ് ഇതിന് മുന്‍പ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.
ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ വാര്‍ണര്‍ മത്സരത്തിന്റെ ആരംഭത്തില്‍ തന്നെ പുറത്തായെങ്കിലും പൃഥ്വി ഷായുടെ മികച്ച ഇന്നിംഗ്‌സ് പ്രതീക്ഷ നല്‍കി. പൃഥ്വി ഷാ 40 പന്തില്‍ നിന്ന് 66 റണ്‍സ് എടുത്തു മൂന്ന് സിക്‌സും എട്ട് ഫോറും താരം അടിച്ചു. അഭിഷേക് പോരലും സ്റ്റബ്‌സും ചേര്‍ന്ന് ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. അഭിഷേക് പോരലും സ്റ്റബ്‌സും14 ഓവറില്‍ 138-2 റണ്‍സ് നേടി. അവസാന 6 ഓവറില്‍ 97 റണ്‍സ് ആയിരുന്നു ഡെല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
മുംബൈ ഇന്ത്യന്‍സ് ആദ്യ ബാറ്റു ചെയ്ത് 20 ഓവറില്‍ 234 റണ്‍സ് നേടി മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ഇഷന്‍ കിഷനും മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. അവസാനം ടിം ഡേവിഡും റൊമാരിയോ ഷെപേര്‍ഡും കൂടെ നല്‍കിയ ഫിനിഷ് മുംബൈയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. രോഹിത് 27 പന്തില്‍ 49 റണ്‍സ് ആണ് എടുത്തത്.രോഹിതിനെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്. പരിക്ക് മാറി എത്തിയ സൂര്യകുമാര്‍ വണ്‍ ഡൗണായി ഇറങ്ങിയെങ്കിലും രണ്ടു പന്തില്‍ പൂജ്യം മടങ്ങി. അവസാനം ഇറങ്ങിയ ടിം ഷെപേര്‍ഡ് നോര്‍കിയയുടെ അവസാന ഓവറില്‍ 32 റണ്‍ ആണ് നേടിയത്.
ഷെപേര്‍ഡ് 10 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് മുംബൈ. ഡല്‍ഹി പത്താം സ്ഥാനത്തേക്കും ആര്‍.സി.ബി ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഏപ്രില്‍ 11ന് വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് മുംബൈ. ഡല്‍ഹി പത്താം സ്ഥാനത്തേക്കും ആര്‍.സി.ബി ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഏപ്രില്‍ 11നാണ് റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ അടുത്ത മത്സരം.