'ഇന്ത്യൻ പരിശീലകനാകാൻ ​ ​ഏറ്റവും യോഗ്യൻ ധോണി, കാരണം ഇതാണ്'; തുറന്നു പറഞ്ഞ് കോഹ്‍ലിയുടെ കോച്ച്

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.എന്നാൽ ആരൊക്കെയാണ് ഇതിനായി അപേക്ഷിച്ചിട്ടുള്ളതെന്ന വിവരം ബി.സി.സി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

author-image
Greeshma Rakesh
New Update
ms dhoni

Mahendra Singh Dhoni and Virat kohli

Listen to this article
0.75x 1x 1.5x
00:00 / 00:00

രാഹുൽ ദ്രാവിഡിന്റെ കാലാവധി കഴിയുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനത്ത് ആരെത്തുമെന്ന ചർച്ചയിലാണ് ക്രിക്കറ്റ് പ്രേമികൾ.പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.എന്നാൽ ആരൊക്കെയാണ് ഇതിനായി അപേക്ഷിച്ചിട്ടുള്ളതെന്ന വിവരം ബി.സി.സി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതെസമയം ഒരു ഇന്ത്യക്കാരൻ തന്നെ ദേശീയ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഐ.പി.എല്ലിൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറാണ് സാധ്യത പട്ടികയിൽ മുമ്പിലുള്ളത്.എന്നാൽ, കൊൽക്കത്തയിൽ തുടരാൻ സമ്മർദമുള്ള ഗംഭീർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അപേക്ഷിക്കണമെങ്കിൽ കോച്ച് ആക്കുമെന്ന ഉറപ്പുവേണമെന്ന് ഗംഭീർ ഉപാധി വെച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ  ഇന്ത്യൻ പരിശീലകനാകാൻ ഏറ്റവും യോഗ്യൻ മുൻ നായകൻ എം.എസ് ധോണിയാണെന്ന അഭിപ്രായവുമായി രം​ഗത്തെത്തിയിരിക്കുകകയാണ് വിരാട് കോഹ്‍ലിയുടെ ബാല്യകാല പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ രാജ്കുമാർ ശർമ.ഇന്ത്യ ന്യൂസിന്റെ ‘ക്രികിറ്റ് പ്രഡിക്ട’ പരിപാടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കോഹ്‍ലിയും രാജ്കുമാർ ശർമയും

പരിശീലകൻ ഒരു ഇന്ത്യക്കാരനാകണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ധോണി ഐ.പി.എല്ലിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചാൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ‘താരങ്ങളുടെ ആദരം നേടാൻ ധോണിക്കാവും. രണ്ട് ലോകകപ്പുകൾ നേടി കഴിവ് തെളിയിച്ച നായകനാണ് ധോണി. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെ താരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാവും. ഇന്ത്യക്കായി ദീർഘകാലം കളിച്ച നായകനെന്ന നിലയിൽ തന്ത്രങ്ങൾ ആവിഷ്കരിക്കാനും അത് നടപ്പാക്കാനും കഴിയും. ധോണി ക്യാപ്റ്റനായിരുന്നപ്പോൾ സചിൻ, സെവാഗ്, ദ്രാവിഡ്, യുവരാജ്, ഗംഭീർ, കും​െബ്ല പോലുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും അവരെയെല്ലാം നന്നായി നയിക്കാൻ ധോണിക്കായിട്ടുണ്ട്’ -രാജ്കുമാർ ശർമ ചൂണ്ടിക്കാട്ടി. 2021ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണി പ്രവർത്തിച്ചിട്ടുണ്ട്.

 

ms dhoni Virat Kohli Gautam Gambhir Indian Cricket Team cricket news