മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി നീളന്‍ മുടി വെട്ടി പുതിയ ലുക്കില്‍. ശനിയാഴ്ച ധോണി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മുടി വെട്ടിയതിന്റെ പേരില്‍ ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമില്‍ 'എം.എസ്. ധോണി' ട്രെന്‍ഡിങ്ങായിരുന്നു. നീളന്‍ മുടി വെട്ടിയൊതുക്കിയാകും ധോണി അടുത്ത ഐപിഎല്ലില്‍ കളിക്കുകയെന്നാണു വിവരം.
ധോണിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് താരത്തിന്റെ ചിത്രം ആദ്യം പുറത്തുവിട്ടത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഇത് വൈറലാവുകയായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് മുടി നീട്ടി വളര്‍ത്തിയിരുന്ന ധോണി പിന്നീട് 2024ലായിരുന്നു പഴയ സ്റ്റൈലിലേക്കു തിരികെപ്പോയത്.
M.S Dhoni with hair stylist Alim Hakkim
പഴയ സ്റ്റൈലിലേക്ക് പോയപ്പോഴും മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. ആരാധകരുട
െഇഷ്ടപ്രകാരമാണ് നീഷന് മുടി വീണ്ടും വളര്‍ത്തിയെന്ന് ധോണി പറഞ്ഞിരുന്നു. മുടി വെട്ടി കൂടുതല്‍ സ്റ്റൈലി,് ആയതോടെ ഇതും ആരാധകര്‍ ഏറ്റെടുത്തു.