ഒരു വര്‍ഷത്തിന് ശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് നേട്ടം. നീണ്ട കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മധ്യപ്രദേശിനെതിരായ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി. 19 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തായിരുന്നു നേട്ടം.
ഷമിയുടെ ബൗളിങ് മികവില്‍ മധ്യപ്രദേശിനെ ആദ്യ ഇന്നിങ്‌സില്‍ 167 റണ്‍സിന് പുറത്താക്കിയ ബംഗാള്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡും കരസ്ഥമാക്കി. ബംഗാള്‍ ഒന്നാം ഇന്നിങ്‌സില്‍ 228 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ബംഗാള്‍ 170 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമിക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനിടെ കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതോടെ ഷമിക്ക് ടീം വിശ്രമം അനുവദിച്ചു. നിലവില്‍ ഓസീസ് ടെസ്റ്റിനുള്ള ടീം പുറപ്പെട്ടുവെങ്കിലും രഞ്ജി ട്രോഫിയില്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഷമിയെ തിരിച്ചുകൊണ്ടുവരാന്‍ സാധ്യതയുണ്ട്.