ഐപിഎല്‍ കലാശപ്പോരില്‍ വിജയമുയര്‍ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, അടുത്ത സീസണിലും കളിക്കുമെന്ന് താരം പറഞ്ഞു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരകെ എത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്വാളിഫയറിലും ഫൈനലിലും പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും ഐപിഎല്ലില്‍കളിക്കാന്‍ സമയം കണ്ടെത്തുമെന്നും പറഞ്ഞു.
''ഞാന്‍ എന്റെ കരിയറിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. അതിനാല്‍, ഒരു ഫോര്‍മാറ്റ് ഞാന്‍ ഒഴിവാക്കിയേക്കാം, അത് കൂടുതല്‍ കാര്യങ്ങള്‍ക്കായി വാതിലുകള്‍ തുറന്നേക്കാം. ഫ്രാഞ്ചൈസി ക്രിക്കറ്റ്, അതിനാല്‍, ഞാന്‍ ഈ സീസണ്‍ നന്നായി ആസ്വദിച്ചു, ഐ പി എല്‍ അതിശയിപ്പിക്കുന്ന കളിക്കാരുള്ള ഒരു അത്ഭുതകരമായ ടൂര്‍ണമെന്റാണ്.''മിച്ചല്‍ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സ്റ്റാര്‍ക്ക് പറഞ്ഞു.
''അടുത്ത വര്‍ഷം, എനിക്ക് ഷെഡ്യൂള്‍ കൃത്യമായി അറിയില്ല, പക്ഷേ ഞാന്‍ പറഞ്ഞതുപോലെ, ഞാന്‍ ഈ ഐ പി എല്‍ ആസ്വദിച്ചു, അടുത്ത സീസണില്‍ മടങ്ങിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അടുത്ത വര്‍ഷവും ഇതേ ജേഴ്‌സി ഇടാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.