ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് വിജയം. നാലാം ദിവസം രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 307 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. പിന്നാലെ 106 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. സ്‌കോര്‍: ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 106, ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 308. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 307, ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 106.
നേരത്തെ നാലാം ദിവസം ഏഴിന് 283 എന്ന സ്‌കോറില്‍ നിന്നാണ് ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. മെഹിദി ഹസന്‍ മിറാസ് 97 റണ്‍സുമായി 10ാമാനായി പുറത്തായി. ഇതോടെ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് ലീഡ് 105 റണ്‍സില്‍ അവസാനിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടോണി ഡി സോര്‍സി 41, എയ്ഡന്‍ മാര്‍ക്രം 20, ഡേവിഡ് ബെഡിങ്ഹാം 12 എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 30 റണ്‍സുമായി പുറത്താകാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. റയാന്‍ റിക്ലത്തോണ്‍ ഒരു റണ്‍സുമായി സ്റ്റബ്‌സിന് കൂട്ടായി ക്രീസില്‍ നിന്നു.
രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 10ത്തിന് മുന്നിലെത്തി. നിര്‍ണായക വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലും ദക്ഷിണാഫ്രിക്ക മൂന്നേറ്റം ഉണ്ടാക്കി. ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമുള്ള ദക്ഷിണാഫ്രിക്ക രണ്ട് സ്ഥാനം മെച്ചപ്പെടുത്ത് നാലാം സ്ഥാനത്തേയ്ക്ക് എത്തി. ബംഗ്ലാദേശ് ഏഴാം സ്ഥാനത്താണ്.
മിര്‍പൂര്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് വിജയം
നാലാം ദിവസം രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 307 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. പിന്നാലെ 106 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു
New Update