ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍( Boxer Mike Tyson) പത്തൊൻപത് വർഷത്തെ ബ്രേക്കിന് ശേഷം വീണ്ടും പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലേക്ക് ചുവടു വച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി യു.എസിലെ ടെക്‌സസ് എ.ടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിലാണ് ഇതിനായി വേദിയൊരുക്കിയിരിക്കുന്നത്. 80,000 പേർക്കാണ് സ്റ്റേഡിയത്തിൽ മത്സരം നേരിട്ടു കാണാൻ കഴിയുന്നത്...ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറ് മണിക്കായിരുന്നു മത്സരം.
അൻപത്തിയെട്ടു വയസ് പ്രായമുള്ള മൈക് ടൈസൺ നേരിടുന്നത് മുൻ യൂട്യൂബറായ ജേക്ക് പോളിനെയാണ്.പ്രോബ്ലം ചൈല്‍ഡ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.27കാരനായ എതിരാളിയുമായുള്ള ടൈസന്റെ മത്സരത്തിന് ഏറെ ആവേശത്തോടെയാണ് ബോക്സിങ് ആരാധകർ കാത്തിരിക്കുന്നത്.ലോകമെമ്പാടുമുള്ള ബോക്സിങ് ആരാധകർ കാത്തിരുന്ന മത്സരം നെറ്റ്ഫ്ലിക്സിലൂടെയാണ് സംപ്രേഷണം ചെയുന്നത്.
മത്സരത്തിന് മുൻപ് ടൈസണും ജേക്കും വേദിയിലെത്തിയ ദൃശ്യങ്ങൾ വൈറലാണ്.ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്തടിച്ചതോടെ രംഗം ചൂടുപിടിച്ചു.പെട്ടെന്ന് സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റിയപ്പോഴാണ് രംഗം ശാന്തമായത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. മുഖത്തടിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും തമ്മിലുള്ള "സംവാദം അവസാനിച്ചു" എന്ന് പറഞ്ഞ് ടൈസൺ പോളിൻ്റെ പ്രീ-ഫൈറ്റ് ട്രാഷ് ടോക്ക് നിരാകരിച്ചു. സംഭവത്തിന് ശേഷം ജേക്ക് പോൾ വളരെ ദേഷ്യത്തോടെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്
തൻ്റെ ഐതിഹാസികമായ 50 വർഷം നീണ്ട വിജയകമായ കരിയറിൽ 44 നോക്കൗട്ടുകളുമായി ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസൺ അമ്പരപ്പിക്കുന്ന തിരിച്ചുവരവിനാണ് തയാറെടുത്തിരിക്കുന്നത്.മത്സരം നേരത്തെ ജൂലൈയിൽ തീരുമാനിച്ചിരുന്നെങ്കിലും ടൈസൻ്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് മാറ്റിവച്ചു. ഇപ്പോൾ ടൈസൺ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവന്നിരിക്കുകയാണ്.