മെസി തിരികെ കളത്തിലേക്ക്

ഇന്റര്‍ മയാമിക്ക് ഒപ്പം താരം പരിശീലനം പുനരാരംഭിച്ച ചിത്രങ്ങള്‍ ക്ലബ് പങ്കുവെച്ചു. കോപ അമേരിക്ക ഫൈനലിന് പരിക്കേറ്റ മെസ്സി അന്ന് മുതല്‍ ഇതുവരെ ഫുട്‌ബോള്‍ കളത്തില്‍ എത്തിയിട്ടില്ല.

author-image
Athira Kalarikkal
New Update
messiiiii

Messi

Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ് : സൂപ്പര്‍ സ്റ്റാര്‍ ഫോര്‍വേഡ് ലയണല്‍ മെസ്സി പരിശീലനം പുനരാരംഭിച്ചു. സെപ്തംബര്‍ 14ന് നടക്കുന്ന ഇന്റര്‍ മയാമിയുടെ മത്സരത്തില്‍ താരം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍ മയാമിക്ക് ഒപ്പം താരം പരിശീലനം പുനരാരംഭിച്ച ചിത്രങ്ങള്‍ ക്ലബ് പങ്കുവെച്ചു. കോപ അമേരിക്ക ഫൈനലിന് പരിക്കേറ്റ മെസ്സി അന്ന് മുതല്‍ ഇതുവരെ ഫുട്‌ബോള്‍ കളത്തില്‍ എത്തിയിട്ടില്ല.

ഇന്റര്‍ മിയാമിയുടെ 2024 ലെ ലീഗ് കപ്പ് കാമ്പെയ്ന്‍ ഉള്‍പ്പെടെ സീസണിന്റെ ഭൂര്‍ഭാഗവും മെസ്സിക്ക് നഷ്ടമായി. പരിക്കേറ്റ മെസിയുടെ അഭാവം ടീമിന് ഒരു പോറല്‍ പോലും ഏറ്റില്ല. മികച്ച പ്രകടനമാണ് ഇന്റര്‍ മിയാമി മെസി ഇല്ലാതെയും കാഴ്ചവെച്ചത്. നിലവില്‍ 27 കളികളില്‍ നിന്ന് 59 പോയിന്റുമായി അവര്‍ ങഘട ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മുന്നിലാണ്. അടുത്ത മത്സരത്തില്‍ അവര്‍ ഫിലാഡെല്‍ഫിയ യൂണിയനെ ആണ് നേരിടേണ്ടത്.

 

MESSI inter miami