പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന അര്‍ജന്റൂന ഇതിഹാസ താരം ലയണല്‍ മെസി തിരികെ കളത്തിലേക്ക് ഇറങ്ങുന്നു. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള പോരാട്ടത്തിനിടെയാണഇ് മെസിയുടെ വലത് കണങ്കാലിന് പരിക്കേറ്റത്. രണ്ട് മാസത്തെ വിശ്രമത്തിന് ശേഷമാണ് താരം കളത്തിലേക്ക് എത്തുന്നത്.
ഇന്റര്‍ മിയാമി മാനേജര്‍ ജെറാര്‍ഡോ മാര്‍ട്ടിനോ ഇക്കാര്യം പുറത്ത് വിട്ടത്. രണ്ട് മാസത്തോളമുള്ള മെസിയുടെ അഭാവം ടീമിന്റെ മത്സരങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ല. മെസി ഇല്ലെങ്കിലും മികച്ച രീതിയിലാണ് കളിക്കാര്‍ എല്ലാം കളിച്ചത്.
'അതെ, അവന്‍ സുഖമായിരിക്കുന്നു,'' മാര്‍ട്ടിനോ പറഞ്ഞു. ''അദ്ദേഹം വ്യാഴാഴ്ച പരിശീലിച്ചു, ഗെയിമിനായുള്ള പദ്ധതികളിലാണ്. പരിശീലനത്തിന് ശേഷം, ഞങ്ങള്‍ അവനെ എങ്ങനെ കളിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനിക്കും, പക്ഷേ അവന്‍ ലഭ്യമാണ്.'' അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ തിരിച്ചുവരവില്‍ ടീമിന്റെ ആവേശം മാര്‍ട്ടിനോ പങ്കുവെച്ചു, ''ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഞങ്ങളുടെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകുന്നതില്‍ ഞങ്ങള്‍ എല്ലാവരും വളരെ സന്തുഷ്ടരാണ്.''
നിലവില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് സ്റ്റാന്‍ഡിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്റര്‍ മിയാമി ശനിയാഴ്ച ഫിലാഡല്‍ഫിയ യൂണിയന് ആതിഥേയത്വം വഹിക്കും.