ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി ബംഗ്ലാദേശ്. 112 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടപ്പെട്ട് ഇന്നിംഗ്‌സ് തോല്‍വി മുന്നില്‍കണ്ട ബംഗ്ലാദേശിനെ ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന്‍ മിറാസും ജാക്കര്‍ അലിയും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന് ഇതുവരെ 81 റണ്‍സിന്റെ ലീഡുണ്ട്. 87 റണ്‍സുമായി ക്രീസില്‍ തുടരുന്ന മെഹ്ദി ഹസന്‍ മിറാസിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍. ജാക്കര്‍ അലി 58 റണ്‍സെടുത്ത് പുറത്തായി. 16 റണ്‍സുമായി നയിം ഹസനാണ് മെഹ്ദിക്ക് കൂട്ട്.
നേരത്തെ മൂന്നിന് 101 എന്ന സ്‌കോറില്‍ നിന്നാണ് മൂന്നാം ദിവസം രാവിലെ ബംഗ്ലാദേശ് ബാറ്റിങ് ആരംഭിച്ചത്. അധികം വൈകാതെ തന്നെ ആറിന് 112 എന്ന നിലയില്‍ ബംഗ്ലാദേശ് തകര്‍ന്നു. ഏഴാം വിക്കറ്റില്‍ മെഹിദി ഹസ്സനും ജാക്കര്‍ അലിയും ഒത്തുചേര്‍ന്നതോടെയാണ് ബംഗ്ലാദേശ് സ്‌കോര്‍ മുന്നോട്ട് ചലിച്ചത്. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 106 റണ്‍സെടുത്തു. പിന്നാലെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 308 റണ്‍സ് നേടി.
മെഹ്ദിയും ജാക്കറും പൊരുതി; ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി ബംഗ്ലാദേശ്
112 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടപ്പെട്ട് ഇന്നിംഗ്‌സ് തോല്‍വി മുന്നില്‍കണ്ട ബംഗ്ലാദേശിനെ ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന്‍ മിറാസും ജാക്കര്‍ അലിയും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
New Update