ഫ്രാന്‍സ് ദേശീയ ഫുട്ബാള്‍ ടീമില്‍നിന്ന് സ്റ്റാര്‍ സ്‌െ്രെടക്കര്‍ കിലിയന്‍ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ഈ മാസം നടക്കുന്ന നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നാണ് എംബാപ്പെയെ ഒഴിവാക്കിയത്. നവംബര്‍ 14ന് ഇസ്രായേലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടിവരിക. എംബാപ്പെയുമായി ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നാണ് ദെഷാംപ്‌സ് പറയുന്നത്.
കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലായിരുന്ന താരം പിന്നീട് റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍ തിരിച്ചെത്തിയിരുന്നു. എംബാപ്പെ ഫ്രാന്‍സ് ടീമില്‍ നിന്നു വിട്ടുനിന്ന സമയത്ത് ഇസ്രയേലിനെ 4-1നും ബെല്‍ജിയത്തെ 2-1 നും ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു. അതിനിടെ റയല്‍മാഡ്രിഡിനൊപ്പം പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ കണ്ടെത്തുകയും ചെയ്തു. മുമ്പ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായിരുന്ന എംബാപ്പെ ഈ സീസണിലാണ് റയലിലെത്തിയത്.
എന്നാല്‍ റയലിന്റെ ആക്രമണനിരയില്‍ തന്റെ ഇഷ്ട പൊസിഷനായ ഇടതുവിങ്ങില്‍ കളിക്കാന്‍ താരത്തിന് അവസരം കിട്ടിയിരുന്നില്ല. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് റയലില്‍ ഈ പൊസിഷനില്‍ കളത്തിലിറങ്ങുന്നത്. ഇതില്‍ എംബാപ്പെയ്ക്ക് അതൃപ്തിയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫ്രാന്‍സ് ടീമില്‍ നിന്നു താരം ഒഴിവാക്കപ്പെട്ടത്. നേരത്തെ പി.എസ്.ജിയില്‍ ആയിരുന്ന സമയത്തു നെയ്മര്‍ ജൂനിയര്‍ ഇടതു വിംഗില്‍ കളിച്ചപ്പോഴും എംബാപ്പെയ്ക്ക് വലതു വിംഗിലേക്കും സെന്‍ട്രല്‍ ഫോര്‍വേഡ് ആയും കളിക്കേണ്ടിവന്നിരുന്നു. 2018 ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച താരം പക്ഷെ ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ പട്ടികയിലെ അവസാന രണ്ടിലും ഉള്‍പ്പെട്ടിരുന്നില്ല.
എംബാപ്പെയെ ഫ്രാന്‍സ് ടീമില്‍ നിന്ന് ഒഴിവാക്കി
ഈ മാസം നടക്കുന്ന നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നാണ് എംബാപ്പെയെ ഒഴിവാക്കിയത്. നവംബര്‍ 14ന് ഇസ്രായേലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടിവരിക.
New Update