ബെംഗളൂരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ലക്‌നൗ തിളങ്ങിയപ്പോള്‍ ബൗളിങ്ങില്‍ മികച്ച ഫോം തുടര്‍ന്ന് മായങ്ക് ദേവ്. ഐപിഎല്‍ സീസണിലെ വേഗമേറിയ പന്തെന്ന സ്വന്തം റെക്കോര്‍ഡാണ് താരം തിരുത്തിക്കുറിച്ചത്. 155.8 കിലോമീറ്റര്‍ വേഗതയിലെറിഞ്ഞ പന്തായിരുന്നു നിലവിലെ ഐപിഎല്‍ സീസണിലെ റെക്കോര്‍ഡ്. എന്നാല്‍ ആര്‍സിബിക്കെതിരെ 56.7 കിലോമീറ്റര്‍ വേഗതയിലാണ് മായങ്ക് പന്തെറിഞ്ഞത്.
ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, രജത് പട്ടീദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് മയങ്ക് വീഴ്ത്തിയത്. വേഗതയുടെ കാര്യത്തില്‍ വിദേശ താരങ്ങളായ നാന്ദ്രെ ബര്‍ഗര്‍ (153), ജെറാള്‍ഡ് കോട്‌സീ (152.3), അല്‍സരി ജോസഫ് (151.2), മതീഷ പതിരാന (150.9) എന്നിവരാണ് മയങ്കിനു പിന്നിലുള്ളത്. നാല് ഓവറുകള്‍ പന്തെറിഞ്ഞ മായങ്ക് 14 റണ്‍സിന് മാത്രമാണ് വഴങ്ങിയത്.
ഈ സീസണിലെ തുടര്‍ച്ചയായ മത്സരങ്ങളില്‍ 3 വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ ബോളറാണ് മായങ്ക്. കഴിഞ്ഞ സീസണുകളില്‍ പരിക്കുകള്‍ കാരണം താരത്തിന് കളിക്കുവാന്‍ സാധിച്ചിരുന്നില്ല.2024ലെ സീസണിലെ രണ്ട് മത്സരങ്ങളില്‍ താരം മാന്‍ ഓഫ് ദി മാച്ച് ആയി തിളങ്ങി.