സിഡ്‌നി : ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ള താരങ്ങളെയാണ് ടീമില്‍ വേണ്ടതെന്നും ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍. ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ താരങ്ങളെ കുറിച്ച് പ്രതികരികരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഓരോ താരങ്ങളെയും കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും താരം പ്രതികരിച്ചു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിയെ വേണോയെന്ന് ചിന്തിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍ പറഞ്ഞു.
ഡേവിഡ് വാര്‍ണര്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യനോയെന്ന് വിശദമായി പരിശോധിക്കും. വിരാട് കോഹ്ലി ലോകക്രിക്കറ്റിലെ തന്നെ ഐക്കണ്‍ താരമാണ്. ഏകദിന ലോകകപ്പില്‍ കോഹ്ലി നന്നായി കളിച്ചു. അതുപോലെ ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ താരത്തിന് കഴിയുമോ ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ആലോചിക്കണമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
ലോകകപ്പില്‍ നാല് മത്സരങ്ങള്‍ അമേരിക്കയിലാണ്. അവിടുത്തെ സാഹചര്യങ്ങള്‍ ആര്‍ക്കും അറിയില്ല. വെസ്റ്റ് ഇന്‍ഡീസില്‍ സ്പിന്നിന് ആനുകൂല്യം ലഭിച്ചേക്കും. വിരാട് കോഹ്ലിക്ക് സ്പിന്നിനെ നേരിടാന്‍ ബുദ്ധിമുട്ടുള്ള മേഖലയാണിത്. ഇത്തരം ഒരാള്‍ ടീമിലുള്ളത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോയെന്നും ഹെയ്ഡന്‍ ചോദിച്ചു.