മേജര്‍ ലീഗ് സോക്കറില്‍ കോളറഡോ റാപ്പിഡ്‌സിനെ നേരിട്ട ഇന്റര്‍ മയാമി സമനില വഴങ്ങി. ഇന്ന് നടന്ന മത്സരത്തില്‍ മെസി സബ് ആയാണ് കളക്കളത്തിലേക്ക് ഇറങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സബ്ബായാണ് ഇറങ്ങിയത്. 5ആം മിനിറ്റില്‍ നവ്വാറോ ഒരു പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് കോളറാഡോയ്ക്ക് ലീഡ് നേടി കൊടുത്തു.
കളിക്കളത്തില്‍ മെസിയുടെ സാന്നിദ്ധ്യം മയാമിയ്ക്ക് ഊര്‍ജം പകര്‍ന്നു. 58-ാം മിനിറ്റില്‍ ലയണല്‍ മെസ്സി ഗോള്‍ അടിച്ചു കളി സമനിലയില്‍ ആക്കി. പിന്നാലെ ഫോണ്‍സ് കൂടെ ഗോള്‍ നേടിയതോടെ ഇന്റര്‍ മയാമി 2-1ന് മുന്നിലെത്തി. 88-ാം മിനിറ്റില്‍ കോള്‍ ബസറ്റ് നേടിയ ഗോളില്‍ കോളറാഡോ സമനില നേടി. ഇന്റര്‍ മയാമിക്ക് അവസാന നാല് മത്സരങ്ങളും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ലീഗില്‍ എട്ടു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 12 പോയിന്റാണ് ഇന്റര്‍ മയാമിക്ക് നേടിാനായുള്ളു.