പാരിസ് : ശരീര ഭാരം കൂടിയ കാരണം പാരീസ് ഒളിംപിക്‌സില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ കണ്ണീരണിഞ്ഞ് മുന്‍ താരവും വിനേഷിന്റെ അമ്മാവനുമായ മഹാവീര്‍ സിംഗ് ഫോഗട്ട്. വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും മഹാവീര്‍ ഫോഗട്ട് ദേശീയ മാധ്യമത്തോട് പറഞ്ഞു. 'എനിക്കൊന്നും കൂടുതലായി പറയാനില്ല. വിനേഷിന് സ്വര്‍ണ മെഡല്‍ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. തീര്‍ച്ചയായും ഗെയിംസില്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഭാരം 50-100 ഗ്രാം വ്യത്യാസം വന്നാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട്. നിരാശരാകരുത് എന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്‌സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്സിനായി അവളെ ഞാന്‍ ഒരുക്കും' മഹാവീര്‍ ഫോഗട്ട് പറഞ്ഞു.
#WATCH | On Indian wrestler Vinesh Phogat's disqualification from #ParisOlympics2024, her uncle Mahavir Phogat says, "I have nothing to say. The entire country has expected Gold... Rules are there but if a wrestler is 50-100 grams overweight they are usually allowed to play. I… pic.twitter.com/h7vfnJ8ZuH
— ANI (@ANI) August 7, 2024
പാരീസ് ഒളിംപിക്‌സിലെ ഏറെ മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു വിനേഷ്. എന്നാല്‍ വെറും 100 ഗ്രാം മാത്രം കൂടിയെന്ന് പറഞ്ഞാണ് താരത്തെ മത്സരത്തില്‍ നിന്നും അയോഗ്യയാക്കിയത്. രാജ്യം ഏറം പ്രതീക്ഷയോടെ നോക്കിയെങ്കിലും ഇപ്പോഴിതാ കണ്ണീരണിയുകയാണ്. ലോക ഗുസ്തി ചാമ്പ്യനായ ജപ്പാന്‍ താരത്തെ പോലും മലര്‍ത്തിയടിച്ചായിരുന്നു വിനേഷിന്റെ മുന്നേറ്റം. ഏറ്റവും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പ്രധാനമന്ത്രിയും അമിത് ഷായുമടക്കം രാജ്യമൊട്ടാകെ താരത്തിനായി സംസാരിക്കുകയാണ്.