അഡ്രിയാന്‍ ലൂണ 2027 വരെ ബ്ലാസ്റ്റേഴ്സില്‍ തുടരും. കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ പുതുക്കി ക്ലബിന്റെ ക്യാപ്റ്റനായി തുടരും. കഴിഞ്ഞ മൂന്ന് സീസണിലായി ബ്ലാസ്റ്റേഴ്സിനായി രേ്റവും കൂടുതല്‍ കളിച്ച വിദേശ താരമാണ് ലൂണ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു.
ലൂണയുടെ കരാര്‍ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഡ്രിയാന്‍ ലൂണയ്ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു, അദ്ദേഹത്തിന്റെ സാന്നിധ്യം ക്ലബ്ബിന്റെ വിജയത്തിന് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.