ലയണല്‍ മെസ്സി ഉടന്‍ ടീമിനൊപ്പം ചേരും: പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ

മേജര്‍ ലീഗ് സോക്കര്‍ (ങഘട) റെഗുലര്‍ സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം പിച്ചിലേക്ക് മടങ്ങിയെത്തുമെന്നും ജെറാര്‍ഡോ ''ടാറ്റ'' മാര്‍ട്ടിനോ സ്ഥിരീകരിച്ചു.

author-image
Athira Kalarikkal
New Update
messi injury

FIle Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ് : സൂപ്പര്‍ സ്റ്റാര്‍ ഫോര്‍വേഡ് ലയണല്‍ മെസ്സി ഉടന്‍ പരിശീലനത്തിനായി ടീമിനൊപ്പം ചേരുമെന്ന് ഇന്റര്‍ മയാമി ഹെഡ് കോച്ച് ടാറ്റ മാര്‍ട്ടിനോ പറഞ്ഞു. മേജര്‍ ലീഗ് സോക്കര്‍ (ങഘട) റെഗുലര്‍ സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം പിച്ചിലേക്ക് മടങ്ങിയെത്തുമെന്നും ജെറാര്‍ഡോ ''ടാറ്റ'' മാര്‍ട്ടിനോ സ്ഥിരീകരിച്ചു. കോപ അമേരിക്ക ഫൈനലിന് പരിക്കേറ്റ മെസ്സി അന്ന് മുതല്‍ ഇതുവരെ ഫുട്‌ബോള്‍ കളത്തില്‍ എത്തിയിട്ടില്ല.

ഇന്റര്‍ മിയാമിയുടെ 2024 ലെ ലീഗ് കപ്പ് കാമ്പെയ്ന്‍ ഉള്‍പ്പെടെ സീസണിന്റെ ഭൂര്‍ഭാഗവും മെസ്സിക്ക് നഷ്ടമായി. മെസ്സി എന്ന് തിരികെയെത്തും എന്ന് തനിക്ക് കൃത്യമായ തീയതി വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മെസ്സിയുടെ തിരിച്ചുവരവ് അടുത്താണെന്ന് പരിശീലകന്‍ ഉറപ്പ് നല്‍കി.

MESSI inter miami