പാരീസ് : ഒളിമ്പിക്സില്‍ ഗ്വാട്ടിമാല താരം കെവിന്‍ കോര്‍ഡനെതിരായ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെനിന്റെ വിജയം റദ്ദാക്കി. എതിര്‍ മത്സരാര്‍ത്ഥി കോര്‍ഡന് ഇടത് കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോര്‍ഡന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മത്സരം ഫലം റദ്ദാക്കിയത്. ഇന്നലെയാണ് ഇക്കാര്യം ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചത്.
എല്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (218, 2220) ലക്ഷ്യ, കോര്‍ഡനെ പരാജയപ്പെടുത്തിയത്. കോര്‍ഡന്‍ പിന്മാറിയതോടെ ഗ്രൂപ്പില്‍ ലക്ഷ്യയ്ക്കൊപ്പം ഇന്‍ഡൊനീഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയും ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗ്ഗിയും മാത്രമായി. ഇതോടെ, ലക്ഷ്യയ്ക്ക് നോക്കൗട്ടില്‍ കടക്കാന്‍ ഇരുവരെയും പരാജയപ്പെടുത്തണം.