ലക്ഷ്യം കാണാതെ ലക്ഷ്യ

വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജായെ ആദ്യ ഗെയിമില്‍ മുട്ടുകുത്തിച്ചെങ്കിലും പരിക്കിനെ  തുടര്‍ന്ന് അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ലക്ഷ്യ അടിയറവുപറയുകയായിരുന്നു.

author-image
Athira Kalarikkal
New Update
lakshya sen  1

Lakshya Sen

പാരിസ്: പാരിസ് ഒളിംപിക്സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് വെങ്കല മെഡല്‍ നഷ്ടം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജായെ ആദ്യ ഗെയിമില്‍ മുട്ടുകുത്തിച്ചെങ്കിലും പരിക്കിനെ  തുടര്‍ന്ന് അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ലക്ഷ്യ അടിയറവുപറയുകയായിരുന്നു. സ്‌കോര്‍: 21-13, 16-21, 11-21. എങ്കിലും ഒളിംപിക്സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലക്ഷ്യയുടെ മടക്കം.

 

lakshya sen paris olympics 2024