പേസ് ബൗളര്‍ ഖലീല്‍ അഹമ്മദിനു പരുക്കേറ്റതിനെ തുടര്‍ന്ന് ഇടംകൈയ്യന്‍ പേസര്‍ യഷ് ദയാലിനെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ട്രാവലിംഗ് റിസേവര്‍സ് താരങ്ങളില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിലും പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഉണ്ടായിരുന്ന താരമാണ് ദയാല്‍. എന്നാല്‍ ഒരു മത്സരം പോലും താരം കളിച്ചിരുന്നില്ല. ഖലീലിന് പരിക്കേറ്റതോടെ ദയാല്‍ ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് പെര്‍ത്തിലേക്ക് നേരിട്ടെത്തുകയായിരുന്നു. ഖലീല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചേരുമെന്നാണ് അറിയുന്നത്.
ഇന്ത്യക്ക് പരമ്പരയിലൊന്നാകെ ഓസീസ് ഇടങ്കയ്യന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിനെ നേരിടേണ്ടി വരും. അതുകൊണ്ടാണ് ഇടങ്കയ്യന്‍ പേസറായ ഖലീലിനെ ട്രാവിലിംഗ് റിസേര്‍വ് ആയി ടീമിനൊപ്പം നിര്‍ത്തിയത്. എന്നാല്‍ ഖലീലിനും പരിക്കേറ്റതോടെ മറ്റൊരു ഇടങ്കയ്യന്‍ പേസറായ ദയാലിനെ ടീമിനൊപ്പം ചേര്‍ത്തത്. നാട്ടിലെത്തിയ ഖലീലിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനാകുമോ എന്നുള്ള കാര്യം ഉറപ്പില്ല. ഐപിഎല്‍ താരലേലതത്തിന് മുന്നോടിയായി ഖലീലിനെ ഡല്‍ഹി കാപിറ്റല്‍സ് ഒഴിവാക്കിയിരുന്നു. ദയാലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.
ഖലീല്‍ അഹമ്മദിനെ തിരിച്ചയച്ചു, യഷ് ദയാല്‍ ഇന്ത്യന്‍ ടീമിനൊപ്പം
പേസ് ബൗളര്‍ ഖലീല്‍ അഹമ്മദിനു പരുക്കേറ്റതിനെ തുടര്‍ന്ന് ഇടംകൈയ്യന്‍ പേസര്‍ യഷ് ദയാലിനെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ട്രാവലിംഗ് റിസേവര്‍സ് താരങ്ങളില്‍ ഉള്‍പ്പെടുത്തി.
New Update