അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കീലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എംബാപ്പെയും റയല്‍ മാഡ്രിഡും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടതായി താരം സ്ഥിതീകരിച്ചു. പി എസ് ജിയുടെ അവസാന മത്സരം കഴിയുന്നതിന് പിന്നാലെ റയല്‍ മാഡ്രിഡ് എംബപ്പെയുടെ സൈനിംഗ് പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകല്‍.
യൂറോപ്പില്‍ ഒരു താരം വാങ്ങുന്ന ഏറ്റവും കൂടുതല്‍ വേതനമാണ് താരം പിഎസ്ജിയില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പി എസ് ജിയില്‍ വാങ്ങുന്ന വേതനത്തേക്കാള്‍ താഴെ ആകും റയല്‍ മാഡ്രിഡില്‍ ലഭിക്കുക. വേതനം കുറവാണെങ്കിലും താരത്തിന്റെ ഇഷ്ട ക്ലബ് ആണ് റയല്‍ മാഡ്രിഡ്. അതുകൊണ്ടു തന്നെയാണ് വേതനം കുറവാണെങ്കിലും ഇഷ്ട ക്ലബിലേക്ക് ചേക്കേറാന്‍ താല്പര്യം കാണിക്കുന്നത്.
MERCI. 🔴🔵 @PSG_inside pic.twitter.com/t0cL2wPpjX
— Kylian Mbappé (@KMbappe) May 10, 2024
'ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. കരാര്‍ നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്', എംബാപ്പെ പറഞ്ഞു.
'പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. പക്ഷേ എനിക്ക് ഇത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്', ഫ്രഞ്ച് താരം വ്യക്തമാക്കി.